കാഞ്ഞങ്ങാട്: നഗരത്തിലും പ്രാന്ത പ്രദേശങ്ങളിലും തെരുവുനായശല്യം രൂക്ഷം.
മത്സ്യമാര്‍ക്കറ്റ്, പുതിയകോട്ട ടൗണ്‍ ഹാള്‍, പഴയപുതിയ ബസ്സ്റ്റാന്റ് പരിസരങ്ങള്‍ എന്നിവിടങ്ങളിലാണ് തെരുവുനായ ശല്യം രൂക്ഷമായത്. അതേസമയം തെരുവുനായശല്യത്തിനെതിരെ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്. കോട്ടച്ചേരി മാര്‍ക്കറ്റ് പരിസരങ്ങളില്‍ കച്ചവടക്കാര്‍ അറവ് മാലിന്യം ഉള്‍പ്പെടെ വലിച്ചെറിയുന്നെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്. ഇതാണ് ഇവിടങ്ങളില്‍ തെരുവുനായ്ക്കള്‍ പെരുകാന്‍ കാരണമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.മഴക്കാലം ആരംഭിച്ചതോടെ തെരുവുനായ്ക്കള്‍ കടത്തിണ്ണകളില്‍ കയറിക്കൂടുന്നത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതായി വ്യാപാരികളുംപറയുന്നു.അലഞ്ഞുതിരിയുന്ന തെരുവുനായ്ക്കളെ പിടികൂടുന്നതിന് നഗരസഭാധികൃതരുടെ ഭാഗത്ത് നിന്ന് ശക്തമായ നടപടി വേണമെന്നാണ് ആവശ്യമുയരുന്നത്.
