കാഞ്ഞങ്ങാട് : ആവശ്യപ്പെടുന്ന ഏത് പുസ്തകവും എവിടെ ആയാലും ലഭ്യതക്കനുസരിച്ച് പരമാവധി വേഗത്തില്‍ വായനക്കാരിലേക്ക് നേരിട്ടെത്തിക്കുന്ന സംരംഭമായ കാഞ്ഞങ്ങാട്ടെ പുസ്തകവണ്ടിയുടെ ബുക്ക് കഫേ വായനക്കാരുടെയും സൗഹൃദങ്ങളുടെയും സൗകര്യം മാനിച്ച്, സൗകര്യപ്രദമായ മറ്റൊരു കെട്ടിടത്തിലേക്ക് മാറിയിരിക്കുകയാണ്. പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി കുറച്ചുകൂടി സൗകര്യപ്രദമായ, കാഞ്ഞങ്ങാട് പഴയ കൈലാസ് തിയേറ്ററിന് എതിര്‍വശത്തുള്ള മാള്‍ ഓഫ് ഇന്ത്യ ബില്‍ഡിംഗിലാണ് ഇനി പുസ്തകവണ്ടിയുടെ ബുക്ക് കഫെ പ്രവര്‍ത്തിക്കുക. ആളുകളെ വായനയിലേക്ക് തിരികെ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ നബിന് ഒടയംചാല്‍, ജയേഷ് കൊടക്കല്‍ എന്നീ യുവാക്കളാണ് പുസ്തക വണ്ടി എന്ന ആശയത്തിന് രൂപം നല്‍കിയത്. വലിയ ലാഭ മോഹങ്ങളില്ലാതെ കൂടുതല്‍ ആളുകളിലേക്ക് അധിക ഭാരമില്ലാതെ പുസ്തകങ്ങള്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന പുസ്തകവണ്ടിയുടെ പ്രഥമ പരിഗണ വായനക്കാര്‍ക്ക് തന്നെയാണ്. വായനക്കാര്‍ക്ക് നേരിട്ടെത്തി പുസ്തകങ്ങള്‍ പരിചയപ്പെടുവാനും വാങ്ങാനും വായിക്കാനുമൊക്കെയുള്ള ഒരിടം എന്ന നിലയിലാണ് ബുക്ക് കഫേ എന്ന ആശയം പുസ്തകവണ്ടി അവതരിപ്പിക്കുന്നത്.
എഴുത്തുകാരനും കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ അരുണ്‍ എഴുത്തച്ഛന് ‘ബുക്ക് കഫെ’ ഉറ്ഘാടനം ചെയ്തു. പുസ്തകവണ്ടി പ്രതിനിധി നബിന് ഒടയഞ്ചാല്‍ ആമുഖഭാഷണം നടത്തി. ശാന്തമ്മ, നാരായണിയമ്മ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിയിച്ചു. ചടങ്ങില്‍ സിപി ശുഭ അധ്യക്ഷയായി. പ്രശസ്ത എഴുത്തുകാരായ അംബികാസുതന്‍ മാങ്ങാട്, രാജ്മോഹന്‍ നീലേശ്വരം എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു. കാഞ്ഞങ്ങാട് പ്രസ്സ്ഫോറം പ്രസിഡണ്ട് ഫസലു റഹ്മാന് ആശംസ അര്‍പ്പിച്ച് സംസാരിച്ചു. മാള്‍ ഓഫ് ഇന്ത്യയുടെ ലിയാക്കത്ത് അലിയില്‍ നിന്നും എം.കെ ഗോപകുമാര്‍ മാഷ്ബുക്ക് കഫെയുടെ ആദ്യ പുസ്തകം ഏറ്റുവാങ്ങി ചന്ദ്രു വെള്ളരിക്കുണ്ട് ചടങ്ങിന് നന്ദി പറഞ്ഞു
