കാഞ്ഞങ്ങാട്:ജോലിയില്‍ നിന്ന് വിരമിക്കുന്ന ഹോസ്ദുര്‍ഗ് പച്ചക്കറി സണ്‍സിലെ ചുമട്ടുതൊഴിലാളി ഭാസ്ക്കരന്‍ കല്യാണത്തിന് ഹെഡ് ലോഡ് ആന്റ് ജനറല്‍ മസ്ദുര്‍ സംഘ് ബി എം എസ് പുതിയ കോട്ട യുണിറ്റ് യാത്രയയപ്പ് നല്കി.ബിഎംഎസ് സംസ്ഥാന സമിതിയംഗം വി.വി ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു,
യുണിറ്റ് പ്രസിഡന്റ് രാജന് പിലിക്കോട് അദ്ധ്യക്ഷനായി. ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് കാഞ്ഞങ്ങാട് സബ് കമ്മിറ്റി സുപ്രണ്ട് ഫിലോമിന, പച്ചക്കറി സണ്‍സ് ഉടമ ഗുരുദത്ത് പൈ, ബി എം എസ് ജില്ല സെക്രട്ടറി കെ.വി ബാബു, ജില്ല ഭാരവാഹികളായ സുനില്‍ വാഴക്കോട്, ഭരതന് കല്യാണ്‍ റോഡ്, മിനി മേലടുക്കം, ഹോസ്ദുര്‍ഗ് മേഖല പ്രസിഡന്റ് കെ.ഭാസ്ക്കരന്‍ ,’ നീലേശ്വരം മേഖല പ്രസിഡന്റ് രവീന്ദ്രന് , കാഞ്ഞങ്ങാട് മേഖല സെക്രട്ടറി അജയന്, മടിക്കൈ മേഖല പ്രസിഡന്റ് പി.രാമക്യഷ്ണന്‍ , മുന്‍സിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് സുധീഷ് മുത്തപ്പന് തറ എന്നിവര്‍ സംസാരിച്ചു , രമേശന് കൊവ്വല്‍ സ്റ്റോര്‍ സ്വാഗതവും വി.രാധകൃഷ്ണന് നന്ദിയും പറഞ്ഞു.
