ഇരിയ: 20 വര്‍ഷത്തോളം കാലമായി വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രവര്‍ത്തനം പൂര്‍ണമായും നിരോധിച്ച പുല്ലൂര്‍ ഇരിയ ഗവ. വിദ്യാലയത്തിന്റെ ഗേറ്റിനടുത്ത് എസ് എഫ് ഐ യുടെ ആശംസ ബാനര്‍ സ്ഥാപിച്ചു. പിന്നാലെ അമ്പലത്തറ പോലീസ് സ്റ്റേഷന്‍ ഐപിയുടെ നേതൃത്വത്തില്‍ പോലീസ് വന്ന് അഴിച്ചു മാറ്റുകയും ചെയ്തു. ഇതിന് പിന്നാലെ എസ് എഫ് ഐ വീണ്ടും ഫ്‌ലെക്‌സ് ബോര്‍ഡ് സ്ഥാപിച്ചു. അതും പോലീസ് എടുത്തുമാറ്റി. ഇതില്‍ പ്രതിഷേധിച്ച് പോലീസിനെതിരെ രൂക്ഷമായ ഭാഷയില്‍ മുദ്രാവാക്യമായി സി പി എമ്മിന്റെ നേതൃത്വത്തില്‍
ഇരിയയില്‍ പ്രകടനം നടത്തിയ ശേഷം സ്‌കൂള്‍ പരിസരത്ത് എസ് എഫ് ഐ യുടെ കൊടി സ്ഥാപിച്ചു.
സംഭവത്തില്‍ പഞ്ചായത്ത് പ്രസിഡന്റിനും 42 സി.പി.എം, എസ്. എഫ്. ഐ പ്രവര്‍ത്തകര്‍ക്കെതിരെ അമ്പലത്തറ പോലീസ് കേസെടുത്തു. പുല്ലര്‍ പെരിയ പഞ്ചായത്ത് പ്രസിഡന്റ് ഡോ.സി.കെ. സബിത, ജ്യോതി ബസു, അനുപ്, അനുരാഗ്, മഞ്ജുഷ, ജ്യോതിഷ്, നാരായണന്‍, കൃഷ്ണന്‍, കെ.പി. ശശി, അനീഷ്,സുനിത, വിനീത് ഉള്‍പെടെ ഉള്ള വര്‍ക്കെതിരെയാണ് അമ്പലത്തറ പോലീസ് കേസെടുത്തത്. വിദ്യാര്‍ത്ഥി രാഷ്ട്രീയം പൂര്‍ണമായും നിരോധിച്ച വിദ്യാലയത്തില്‍ അനാവശ്യമായി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുയെന്ന് ആരോപിച്ചു കൊണ്ട് കെ.എസ്.യു, എ. ബി.പി.വി യും വേറെ വേറെ ഇരിയ പ്രകടനം നടത്തി സ്‌കൂള്‍ പരിസരത്ത് ഇരുവരുടെയും കൊടി സ്ഥാപിക്കുകയും ചെയ്തു.എസ് എഫ് ഐ യുടെ പതാക മാറ്റാതെ ഞങ്ങളുടെ പതാകയും മാറ്റില്ലായെന്നാണ് കെ എസ് യുവും എബിവിപിയും പറയുന്നത് . സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ഇരിയ സ്‌കൂള്‍ പരിസരത്ത് പോലീസ് പിക്കറ്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
