സിപിഎം നേതാവ് ആര്‍ഷോയും വിദ്യയും വിവാഹിതരായി

തൃക്കരിപ്പൂര്‍: സി പിഎം പാലക്കാട് ജി ല്ലാ കമ്മിറ്റി അംഗ വും എസ്എഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറിയുമായ പി എം ആര്‍ഷോയും എസ്എഫ്‌ഐ മുന്‍ നേതാവ് കെ. വിദ്യയും വിവാഹി തരായി. തൃക്കരിപ്പൂര്‍ രജിസ്ട്രാര്‍ ഓ ഫീസില്‍ വെച്ചായി രുന്നു വിവാഹം. ബന്ധുക്കളും ചുരുക്കം സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.
വളരെ ലളിതമായ വേഷത്തോടെയായിരുന്നു ഇരുവരുമെ ത്തിയത്. ആര്‍ഷോ വയലറ്റ് നിറത്തിലുള്ള ഷര്‍ട്ടും തൂവെള്ള മുണ്ടും ധരിച്ചെത്തിയപ്പോള്‍ വയലറ്റ് ബ്ലൗസും പച്ച നിറത്തി ലുള്ള സാരിയുമായിരുന്നു വിദ്യയുടെ വേഷം. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം വി.പി സാനു, എസ്എഫ്‌ഐ സം സ്ഥാന പ്രസിഡന്റ്‌റ് എം ശിവപ്രസാദ്, എസ്എഫ്‌ഐ സം സ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്, എസ്എഫ്‌ഐ മുന്‍ സംസ്ഥാന പ്രസിഡന്റ് കെ.അനുശ്രീ തുടങ്ങിയവര്‍ പങ്കെടുത്തവരില്‍ ഉള്‍പ്പെടും.
എറണാകുളം മഹാരാജാസ് കോളേജിലെ ആര്‍ക്കിയോളജി ഇന്റഗ്രേറ്റഡ് കോഴ്‌സ് വിദ്യാര്‍ത്ഥിയായിരുന്നു ആര്‍ഷോ.
തൃക്കരിപ്പൂര്‍ സ്വദേശിനിയായ വിദ്യ കാലടി സംസ്‌കൃത സര്‍വകലാശാലയിലെ പിഎച്ച്ഡി വിദ്യാര്‍ത്ഥിനിയാണ്. ഇരുവരുടേയും ‘ വിദ്യാലയ സര്‍ട്ടിഫിക്കറ്റുകള്‍ സംബന്ധിച്ച് ഏതാനും വര്‍ഷം മുമ്പ് വലിയവിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധ പ്പെട്ട് വിദ്യ ജയില്‍വാസവും അനുഷ്ടിച്ചു.

 

error: Content is protected !!