കോട്ടപ്പാറ:കാഞ്ഞങ്ങാട് ഫോറസ്റ്റ് റെയിഞ്ച് കീഴിലുള്ള വെളുടയില്‍ പുലിയുടെ സാന്നി ധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ജനജാഗ്രത സമിതി യോഗം ചേര്‍ന്നു. വെള്ളൂട ദുര്‍ഗാ ഭഗവതി ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.പ്രകാശന്‍ അധ്യക്ഷനായി. ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.രാഹുല്‍ ജന ജാഗ്രത സമിതിയുടെ ആവശ്യകതയെ കുറിച്ച് സംസാരിച്ചു.മടിക്കൈ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ജ്യോതി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ഗോവിന്ദന്‍, മടിക്കൈ അമ്പലത്തുകരവില്ലേജ് ഓഫീസര്‍ എ. സി. പ്രമോദ് ചന്ദ്രന്‍, അമ്പലത്തറ അസി.സബ് ഇന്‍ സ്‌പെക്ടര്‍ക്ക് ജയരാജന്‍, മടി ക്കൈ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ. ശോഭന, എ.രാജന്‍, എം.സതി, മുന്‍ മെമ്പര്‍ എ.വേ ലായുധന്‍, ബിറ്റ് ഫോറസ്റ്റ് ഓ ഫീസര്‍മാരായ ഭവിത്ത്, ഐശ്വര്യ എന്നിവര്‍ സംസാരിച്ചു. മ രുതോം സെക്ഷന്‍ ഫോറസ്റ്റ് ഓ
ഫീസര്‍ ആര്‍ ബാബു സ്വാഗതം പറഞ്ഞു. യോഗത്തില്‍ വി ദഗ്ധ കമ്മറ്റി രൂപീകരിക്കാനും കാടുമുടി കിടക്കുന്ന സ്ഥലങ്ങള്‍ പഞ്ചായത്ത് ഇടപെട്ട് വെട്ടിത്തെളിക്കാനും തിരുമാനിച്ചു. തുടര്‍ച്ചയായി പുലി പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്യുന്ന സാഹച ര്യത്തില്‍ നാട്ടുകാരുടെ പിന്തു ണയും സഹകരണവും ഉറപ്പ് നല്‍കി.കാട്ടുപന്നി ശല്യമുള്ളതിനാല്‍ പഞ്ചായത്തിന്റെ എം പാനല്‍ ഷൂട്ടര്‍മാരുടെ സേവനം ഉപയോഗപ്പെടുത്താനും യോഗം നിര്‍ദ്ദേശിച്ചു. ഈ മാസം 20ന് വെള്ളൂട ദുര്‍ഗ ഭഗവതി ക്ഷേത്രം സമീപം സുരേഷ് നമ്പ്യാര്‍ എന്നവരുടെ ഫാമില്‍ നിന്നും രണ്ടു മാസം പ്രായമായ പശുക്കിടാവി നെ പുലി കടിച്ച് കൊന്നിരുന്നു. ഇ തിരെതുടര്‍ന്ന് പ്രദേ ശത്ത് ഫോറസ്റ്റ് ഉദ്യോഗസ്ഥരും ആര്‍ ആര്‍ ടിയും വിശദ മായ പരിശോധന നടത്തി ക്യാമറ ട്രാപ്പുകള്‍ സ്ഥാപിച്ചി രുന്നു. ഇന്നലെ ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍
കെ.രാഹുലിന്റെയും ആര്‍ആര്‍ടി സെക്ഷന്‍ ഓഫീസര്‍ പി.പ്രവീണ്‍ കുമാറിന്റെ നേതൃത്വത്തില്‍ ക്യാമറകള്‍ സ്ഥാപിച്ച സ്ഥലങ്ങളില്‍ പരി ശോധിച്ചു. ഇതില്‍ രണ്ട് ക്യാമറകള്‍ മാറ്റി സ്ഥാപിച്ചു.
പുലി സാന്നിധ്യം ക്യാമറയിലൂടെ ഉറപ്പാക്കിയാല്‍ കൂട് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്ന് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.രാഹുല്‍ പ റഞ്ഞു.
