വെള്ളരിക്കുണ്ട്: വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ മന്ത്രി കെ എം ഷാജിയെ വര്‍ഗീയവാദിയെന്ന് അധിക്ഷേപിച്ച പോലീസ് ഉദ്യോഗസ്ഥന് സസ് പെന്‍ഷന്‍. വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനിലെ സിപിഒ സുജിത്തിനെയാണ് പോലീസ് മേധാവി അന്വേഷണവിധേയമായി സസ്‌പെന്‍ന്റ് ചെയ്തത്. കാസര്‍കോട് ജില്ലയിലെ പോലീസ് ഫ്രണ്ട്‌സ്
എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലായിരുന്നു പോലീസ് ഉദ്യോഗസ്ഥന്റെ വിവാദ സന്ദേശം.
‘ഉറക്കത്തില്‍ പോലും മതം മതം മതമാണ് പ്രശ്‌നമെന്ന് പുലമ്പുന്ന ആളാണ് കെ എം ഷാജി’ എന്നായിരുന്നു വാട്‌സ്ആപ്പ് സന്ദേശത്തിലെ വരികള്‍. സത്യപ്രതിജ്ഞ ചടങ്ങിനെത്തി പിണറായി വിജയന്‍. ഈ വീഡിയോ നിങ്ങള്‍ സൂക്ഷിച്ചൊന്ന് കാണണം. കഴിഞ്ഞ രണ്ട് സത്യപ്രതിജ്ഞ ചടങ്ങുകളും യു ഡി എഫ് മുട്ടുന്യായങ്ങള്‍ പറഞ്ഞ് ബഹിഷ്‌ക്കരിച്ചിരുന്നു. അത് അവരുടെ സംസ്‌കാരം. ഇന്ന് അതൊന്നും കാര്യമാക്കാതെ ചടങ്ങിനെത്തിയ പിണറായി വിജയനെ സ്വീകരിക്കുന്ന കോണ്‍ഗ്രസ്സുകാരെയും കേരള കോണ്‍ഗ്രസ്സുകാരെയും എന്തിന് പിണറായി കൊടുവിഷം എന്ന് വിശേഷിപ്പിച്ച രാജീവ് ചന്ദ്രശേഖറിനെയും പരനാറിയെന്ന് വിശേഷിപ്പിച്ച പ്രേമചന്ദ്രനേയും നിങ്ങള്‍ക്ക് കാണാം. എന്നാല്‍ ആ ഭാഗത്ത് നിന്നും തൂവാല കൊണ്ട് മുഖം തുടച്ച് സ്‌ക്കൂട്ടാകുന്ന ഒരു വര്‍ഗ്ഗീയവാദിയെയും നിങ്ങള്‍ക്ക് കാണാം. ഉറക്കത്തില്‍പോലും മതം മതം മതമാണ് പ്രശ്‌നം എന്ന് പുലമ്പുന്ന കെ എം ഷാജിയെ. മൈക്ക് കെട്ടി അണികളുടെ മുന്നില്‍ തെറി വിളിച്ച് ആളാകാന്‍ ഏതവനും പറ്റും ഷാജിയെ… ആ മനുഷ്യന്റെ മുന്നില്‍ നിവര്‍ന്ന് നില്‍ക്കാന്‍ നിന്റെ മുട്ടുവിറക്കും ഷാജിയെ…നീ നിന്ന് വിറക്കാന്‍ പോകുന്നതേയുള്ളൂ….എന്നാണ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ വന്ന സന്ദേശം.
