തിരുവനന്തപുരം: കേരളത്തില്‍ പുതുയുഗ ഭരണത്തിന് വി ഡി സതീശനും ടീമും സത്യപ്രതിജ്ഞ ചെയ്ത് അധികരമേറ്റു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ആയിരങ്ങളെ സാക്ഷി നിര്‍ത്തിയാണ് വി ഡി സതീശന്‍ പിന്നാലെ രണ്ടാമനായി കുഞ്ഞാലിക്കുട്ടിയും സത്യപ്രതിജ് ചെയ്തു. ആഭ്യന്തരമന്ത്രിയായി രമേശ് ചെന്നിത്തല അധികാരമേറ്റത്. നിലവിലെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ആദ്യമായിട്ടാണ് മന്ത്രി പദത്തില്‍ എത്തുന്നത്. കെ.മുരളീധരന് മന്ത്രി പദത്തില്‍ എത്തുന്നത് രണ്ടാം തവണയാണ്. ഇംഗ്ലീഷിലാണ് മുരളീധരന്‍ സത്യപ്രതിജ്ഞ ചെയ്തത് . കേരള കോണ്‍ഗ്രസിലെ മോന്‍സ് ജോസഫ് രണ്ടാം തവണയും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ആര്‍എസ്പി യിലെ ഷിബു ബേബി ജോണ്‍ മന്ത്രി പദത്തില്‍ രണ്ടാം തവണയാണ്. നേരെ തൊഴില്‍ മന്ത്രിയായിരുന്നു. അനൂപ് ജേക്കബ് വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. സി പി ജോണ്‍ മന്ത്രി പാദത്തില്‍ ആദ്യമായിട്ടാണ്. എ.പി.അനില്‍കുമാര്‍ മന്ത്രി പദത്തില്‍ മൂന്നാം മുഴമാണ്.എന്‍ ഷംസുദ്ദീന്‍ നാലുതവണ എംഎല്‍എങ്കിലും ആദ്യമായിട്ടാണ് മന്ത്രി പദത്തില്‍ എത്തുന്നത്.പി. സി.വിഷ്ണുനാഥ് നാലുതവണയാണ് എംഎല്‍എ ആവുന്നത് ആദ്യമായിട്ടാണ് മന്ത്രി പദത്തില്‍ എത്തുന്നത്. മൂന്നാം വരവില്‍ റോജി എം ജോണ്‍ മന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്തു. ആദ്യ വരവില്‍ തന്നെ മന്ത്രിയായി ബിന്ദു കൃഷ്ണ സത്യപ്രതി ചെയ്തു.യുവ മുഖമായി എം.ലിജു മന്ത്രി പദത്തില്‍ എത്തി. കെ.എം ഷാജി മന്ത്രി മന്ത്രി പദത്തില്‍ എത്തി.നാലാം തവണ എംഎല്‍എയായ പി.കെ.ബഷീര്‍ ആദ്യമായിട്ടാണ് മന്തിയാവുന്നത്. അന്തരിച്ച മുന്‍ മന്ത്രിയായിരുന്ന ഇബ്രാഹിം കുഞ്ഞിന്റെ മകന്‍ വി. ഇ.അബ്ദുല്‍ ഗഫൂര്‍ ആദ്യവട്ടം തന്നെ എംഎല്‍എ ആയി. ടി. സിദ്ദിഖ് മന്ത്രിയായി ആദ്യ ഊഴമാണ്. മന്ത്രിസഭയിലെ രണ്ടാമത്തെ വനിത മന്ത്രിയായി കെ.തുളസി സത്യപ്രതിജ്ഞ ചെയ്തു. മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായി ഒ.ജെ.ജനീഷ് സത്യപ്രതിജ്ഞ ചെയ്തു. സഗൗരവം പേരും മറ്റുള്ളവര്‍ ദൈവനാമത്തിലുമാണ് സത്യപ്രതി ചെയ്തത്.
