മാവുങ്കാല്‍:ബിജെപി അജാനൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാവുങ്കാലില്‍ നടന്നുവരുന്ന ജനകീയ റീലേ സത്യാഗ്രഹ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എബിവിപി. സംസ്ഥാന ജോയിന്റ് സെക്രട്ടറി ആര്യ ലക്ഷ്മി,ജില്ലാ സെക്രട്ടറി മനോജ്, എബിവിപി മുഴുവന്‍ സമയപ്രവര്‍ത്തകന്‍ മണികണ്ഠന് എന്നിവരാണ്
ആറാം ദിവസമായ ഇന്നലെ സമര പന്തലില്‍ എത്തിയത്. നാഷണല്‍ ഹൈവേ അതോറിറ്റി ആശാസ്ത്രിയമായി മാവുങ്കാല്‍ ജംഗ്ഷനില്‍ ആറുവരി പാത സാധാരണ ജനങ്ങളുടെയും, നാട്ടുകാരുടെയും വിദ്യാര്‍ത്ഥികളുടെയും യാത്രാസൗകര്യത്തെ സാരമായി ബാധിക്കുന്നുയെന്ന് ആര്യ ലക്ഷ്മി പറഞ്ഞു. മാവുങ്കാല്‍ ജംഗ്ഷനില്‍ നിന്നും പാണത്തൂര്‍ ഭാഗത്തേക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍ക്കും സെന്‍ട്രല്‍ യൂണിവേഴ്സിറ്റി, പെരിയാ പോളിടെക്, അംബേദ്കര്‍ കോളേജ്, എസ് എന്‍ കോളേജ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലുള്ള കുട്ടികള്‍ ഗതാഗതത്തിന് ഉപയോഗിക്കുന്നത് മാവുങ്കല്‍ ടൗണ്‍ ആണ്. നാഷണല്‍ അതോറിറ്റിയുടെ ശാസ്ത്രീയമായ രീതിയിലുള്ള റോഡ് നിര്‍മ്മാണം മൂലം വിദ്യാര്‍ത്ഥികള്‍ക്ക് ദുരിത പൂര്‍ണ്ണമായിട്ടുള്ള യാത്ര സാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളത്,
നാഷണല്‍ ഹൈവേ അതോറിറ്റി അശാസ്ത്രീയമായി രീതിയില്‍ മാവുങ്കാല്‍ ടൗണിലുള്ള റോഡ് വികസന പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കണമെന്നും നാട്ടുകാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കിഴക്കന്‍ മേഖലയിലെ ജനങ്ങള്‍ക്കും സുഖമായ യാത്ര സൗകര്യങ്ങള്‍ ഒരുക്കണമെന്നും മാവുങ്കാലിലെ സര്‍വ്വീസ് റോഡ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ എത്രയും വേഗം പൂര്‍ത്തീകരിക്കണമെന്നും അണ്ടര്‍ പാസ്സേജ് അനുവദിക്കണമെന്നും എബിവിപി ആവശ്യപ്പെട്ടു.
ബിജെപി അജാനൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പ്രസാദ് മിഥില, സെക്രട്ടറി ഗംഗാധരന്, മണ്ഡലം ജനറല്‍
സെക്രട്ടറി പി.പത്മനാഭന്, സെക്രട്ടറി വൈശാഖ് മാവുങ്കാല്‍, യുവമോര്‍ച്ച മണ്ഡലം സെക്രട്ടറി സി.അഭിലാഷ് അത്തിക്കോത്ത്, രാഷ്ട്രീയ സ്വയം സേവക സംഘം ജില്ലാ വിദ്യാര്‍ത്ഥി പ്രമുഖ് ടി. വിവേകാനന്ദന്,വ്യാപാരി വ്യവസായി സംഘ് താലൂക്ക് പ്രസിഡന്റ് അനന്തന് പള്ളോട്ട്
തുടങ്ങിയവര്‍ സംബന്ധിച്ചു.
