സംസ്‌കൃതി ആലക്കോട് വിവിധ പുരസ്‌കാരങ്ങള്‍ പ്രഖാപിച്ചു; പലേരി നാരായണന്‍ കോമരത്തിനും കെ.മോഹനന്‍ പെരിയക്കും മോഹനന്‍ മാരാര്‍ പുല്ലൂരിനും പുരസ്‌കാരം

കാഞ്ഞങ്ങാട്: സംസ്‌കൃതി ആലക്കോട് വിവിധ പുരസ്‌കാരങ്ങള്‍ പ്രഖാപിച്ചു.ആലക്കോട് വലിയ വീട്ടില്‍ എ.കൃഷ്ണന്‍ പണിക്കരുടെ പേരില്‍ ഏര്‍പ്പെടുത്തിയ പൂരക്കളി കലാരംഗഞ്ഞെ സമഗ്ര സംഭാവന പുരസ്‌കാരം പലേരി നാരായണന്‍ കോമരത്തിനും കാഞ്ഞങ്ങാട് കെ. പി.കൃഷ്ണഗുരുവിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ നാടക പ്രതിഭക്കുള്ള അവാര്‍ഡ് കെ.മോഹനന്‍ പെരിയക്കും സംസ്‌കൃതി ഏര്‍പ്പെടുത്തിയ പ്രഥമ വാദ്ധ്യകലാ അവാര്‍ഡ് മോഹനന്‍ മാരാര്‍ പുല്ലൂരിനും നല്‍കുമെന്ന് സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. പൂരക്കളിയുടെയും, നാടകത്തിന്റെയും പേരിലുള്ള അവര്‍ഡ് അവാര്‍ഡ് ജേതാക്കള്‍ക്ക് 10001 രൂപയും പ്രസക്തി പത്രവും ഫലകവുമാണ് നല്‍കുക.വാദ്ധ്യകലാ അവാര്‍ഡ്
ജേതാവിന് 5001 രൂപയും പ്രസക്തി പത്രവും ഫലകവും നല്‍കും. വാര്‍ത്ത സമ്മേളനത്തില്‍ സംസ്‌കൃതി ആലക്കോട് രക്ഷാധികാരികളായ മുന്‍ എംഎല്‍എ.കെ. കുഞ്ഞിരാമന്‍, ടി നാരായണന്‍, ടി ബാലന്‍, സെക്രട്ടറി പി വി പത്മരാജന്‍ എന്നിവര്‍ സംബന്ധിച്ചു.

പലേരി നാരായണന്‍ കോമരം

24 വര്‍ഷമായി പണയക്കാട്ട് ഭഗവതീക്ഷേത്രത്തിലെ ഭഗവതിയുടെ നര്‍ത്തകനായി ആചാരം കൊണ്ടുവരുന്നു പൂരക്കളിയുടെ തനതു പൈതൃകം കാത്തുസൂക്ഷിക്കുന്ന ഒരു ക്ഷേത്രമാണ് കൊടക്കാട് പണയക്കാട്ട് ക്ഷേത്രം ഒരുകാലത്ത് പൂരക്കളി മത്സരരംഗത്തെ പ്രഥമ ഗണനീയരാണ് കൊടക്കാട്ട് പൂരക്കളി സംഘം. കളരിയുടെ ചിട്ടപ്പെടുത്തലിന്റെ മെയ് കലാകാരന്മാരായ പൂര്‍വ്വികരുടെ പാട്ട് വായത്താരിയും കൊടക്കാട്ട് പൂരക്കളി സംഘത്തിന്റെ മുഖമുദ്രയാണ്. പി.ടി നാരായണന്‍ പണിക്കരില്‍ നിന്ന് പൂരമാലക്ക് വേണ്ടുന്ന വന്ദനശ്ലോകങ്ങളും സാഹിത്യങ്ങളു പാട്ടുകളും ഹൃദിസ്ഥമാക്കി വളരെ ചെറുപ്പത്തില്‍ തന്നെ പണയക്കാട്ട്‌ക്ഷേത്ര കളി പന്തലില്‍ പൂരക്കളിയുടെ നടനങ്ങളും താളകലാശങ്ങളും ഹൃദിസ്ഥമാക്കി 1 മുതല്‍ 18 നിറം വരെയുള്ള കളികള്‍ കൂടാതെ വന്‍കളികളായ രാമായണം, ഒറ്റ രാമായണം, ഇരട്ട ഗണപതി പാട്ട് ,അങ്കം പാമ്പാട്ടം തുടങ്ങി കളികള്‍ പഠിക്കുകയും പുതിയ തലമുറകളെ പരിശീലിപ്പിക്കുകയും ചെയ്തു. സ്വന്തം ക്ഷേത്രത്തില്‍ കൂടാതെ വാണിയില്ലം ക്ഷേത്രം കരിവെള്ളൂര്‍ / ആലപ്പടമ്പ് കണ്ണങ്ങാട്ട് മാപ്പിട്ടച്ചേരി ക്ഷേത്രം, പൂവത്തും കീല്‍ നിലയറ തുടങ്ങിയ ക്ഷേത്രങ്ങളില്‍ പൂരക്കളി സംഘങ്ങളെ പരിശിലനം നല്‍കി നിരവധി കലാകാരന്‍മാരെ വാര്‍ത്തെടുത്തു.

മോഹന്‍ പെരിയ

കാഞ്ഞങ്ങാട് കുന്നുമ്മല്‍ എന്ന സ്ഥലത്ത് ഒരു കര്‍ഷക കുടുംബത്തില്‍ ജനിച്ച മോഹനന്‍ ദുര്‍ഗാ ഹൈസ്‌കൂളില്‍ വിദ്യാഭ്യാസം തുടര്‍ന്ന് ചെറുപ്രായത്തില്‍ തന്നെ ഉപജീവനമായി മൈക്ക് അനൗണ്‌സ്‌മെന്റ് തൊഴിലായി സ്വീകരിച്ചു. അഭിവക്ത കണ്ണൂര്‍ ജില്ലയിലെ പ്രമുഖ അനൗണ്‍സറായി മോഹനന്‍ യുവവായിരിക്കെ തന്നെ മാറി. കബഡി, വോളി ബോള്‍, ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഗ്രൗണ്ടുകള്‍ മോഹനന്റെ ശബ്ദം കൊണ്ട് മുഖരിതമായി. കുട്ടികാലത്തു തന്നെ ഇടതു വര്‍ഗ ബഹുജന പ്രസ്ഥാനങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കുകയും അന്നത്തെ പ്രമുഖ നേതാക്കളോടൊപ്പം സംസ്ഥാന തല ജാഥകളില്‍വരെ അംഗമായി പ്ര വര്‍ത്തിക്കുകയും ചെയ്തുതു. കാഞ്ഞങ്ങാട് കൈലാസ് തീയേറ്റര്‍, വിനായക ടാക്കീസ് മാവുങ്കാല്‍ ശോഭ ടാക്കീസ് തുടങ്ങിയ സിനിമ തീയേറ്ററുകളില്‍ പുതിയ സിനിമ റിലീസ് ആയാല്‍ മോഹനന്റെ ശബ്ദം നഗരങ്ങളില്‍ മുഴങ്ങും. പ്രദേശത്തെ ടീമുകള്‍ക്കൊപ്പം ഫുട്ട്ബാള്‍, വോളിബാള്‍ കളികളില്‍ സ്ഥിരം സാന്നിധ്യമായിരുന്ന മോഹനന്‍ പിന്നീട് നാടകത്തിലേക്കും സിനിമയിലേക്കും വഴിമാറി. അതിയാമ്പൂര്‍ ബാല ബോധിനി വായനശാലയുടെ നിരവധി നാടകങ്ങളില്‍ അഭിനയിച്ചുകൊണ്ട് തുടങ്ങിയ യാത്ര ഇന്നും തുടരുന്നു. കാഞ്ഞങ്ങാട് കാകളിയില്‍ വിവിധ നാടകങ്ങളില്‍ വര്‍ഷങ്ങളോളം വേഷം ധരിച്ചു. 25 ഓളം സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തു. ചെറുതും വലുതുമായ 70 ലധികം നാടകങ്ങളില്‍ അഭിനയിച്ചു. തെരുവ് നാടകങ്ങളിലെ പ്രധാന സാന്നിധ്യമാണ് മോഹനന്‍. ഏതു കഥാപാത്രത്തെയുംയാതൊരു എതിര്‍പ്പും പറയാതെ സ്വീകരിക്കുകയും അതിനെ വിജയിപ്പിക്കാന്‍ എന്ത് ത്യാഗവും ചെയ്യുന്ന ഇദ്ദേഹം സ്വന്തം ഉപജീവനമായ ഓട്ടോ റിക്ഷ പോലും വേണ്ടെന്നു വെച്ച് ദിവസങ്ങളോളം നാടക ക്യാമ്പുകളില്‍ പങ്കെടുക്കാറുണ്ട് കാസര്‍കോട് ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശ പ്രകാരം 45 സ്റ്റേജ്കളില്‍ അവതരിപ്പിച്ച ഇത് പാതയാണ് എന്ന റോഡ് സുരക്ഷ ബോധവത്കരണ നാടകം, കാസര്‍കോട് വിജിലന്‍സ് സംഘടിപ്പിച്ച സിവില്‍ ഡെത് എന്ന 30 സ്ഥലങ്ങളില്‍ അവതരിപ്പിച്ച തെരുവ് നാടകം, ജില്ലാ പോലീസ് അവതരിപ്പിച്ച ലഹരി വിരുദ്ധ നാടകങ്ങള്‍, ചാലിങ്കാല്‍ നാടക വീട് അവതരിപ്പിച്ച ജില്ലാ കളക്ടര്‍ ജില്ലാ പോലീസ് മേധാവി എന്നിവരുടെ പ്രശംസ ഏറ്റുവാങ്ങിയ 60 ല്‍ അധികം സ്ഥലങ്ങളില്‍ അവതരിപ്പിച്ച കുരുക്ക് എന്ന തെരുവ് നാടകം, പെരിയ നാടക വേദിയുടെ മഞ്ഞു പെയ്യുന്ന മനസ്, ചിരുകണ്ഠന്‍, ഒരു വെയില്‍ കാലത്ത് സണ്‍ഡേയ് സ്‌കൂളിന്റെ അസുര വംശം എന്നീ നാടകങ്ങളും ഇദ്ദേഹത്തിന്റെ സമീപകാല നാടകത്തിലെ അടയാളപ്പെടുത്തലുകള്‍ക്ക് ഉദാഹരണങ്ങള്‍ ആണ്. നിലവില്‍ നാടകവേദി പെരിയ, നാടക വീട് ചാലിങ്കാല്‍, സണ്‍ഡേസ്‌കൂള്‍ ചാലിങ്കാല്‍ എന്നീ ടീമുകളോടൊപ്പം നാടകം ചെയ്യുന്നു. പുകസയുടെയും, നാടക് എന്നിവയുടെയും വിവിധ നാടകങ്ങള്‍ ചെയ്തിട്ടുണ്ട്. പ്രാന്ത്, നാടകമേ ഉലകം എന്നീ നാടകങ്ങളില്‍ ഇപ്പോള്‍ അഭിനയിക്കുന്നു.

പുല്ലൂര്‍ മോഹനമാരാര്‍

ക്ഷേത്ര വാദ്യകലാ രംഗത്ത് നാലര പതിറ്റാണ്ടായി പ്രവര്‍ത്തിച്ചു വരുന്ന
പ്രഗത്ഭ വാദ്യകലാകാരനാണ്
മോഹനമാരാര്‍ പുല്ലൂര്‍. 2000ല്‍തായമ്പകയില്‍ അരങ്ങേറ്റം കുറിച്ചു. ഗുരു കലാചാര്യ കാളവീട് കൃഷ്ണന്‍കുട്ടി മാരാരാണ് ഗുരുനാഥന്‍. തുടര്‍ന്ന് ക്ഷേത്ര ഉത്സവങ്ങളില്‍ വാദ്യ രംഗത്ത് സജീവമായി. കേരളത്തിനകത്തും മറ്റ് സംസ്ഥാനങ്ങളിലും തായമ്പകയും മേളങ്ങളും അവതരിപ്പിച്ച് പ്രശസ്തിയാര്‍ജ്ജിച്ചു. 25 വര്‍ഷത്തോളം വിദേശത്ത് ജോലി ചെയ്ത വേളയിലും ഉത്സവകാലങ്ങളില്‍ നാട്ടിലെത്തി വാദ്യ രംഗത്ത് കര്‍മ്മനിരതനായി. യു. എ. ഇ യില്‍ പ്രവര്‍ത്തിക്കുന്ന ഭരതം കലാ കേന്ദ്രത്തില്‍ ചേര്‍ന്ന് അവിടത്തെ പഠിതാക്കള്‍ക്ക് തായമ്പകയും മേളങ്ങളും പരിശീലിപ്പിച്ചും വാദ്യ പരിപാടികള്‍ അവതരിപ്പിച്ചും വിദേശത്തും വാദ്യകലയില്‍ സജീവമായിരുന്നു. വാദ്യരംഗത്തെ സുദീര്‍ഘമായ കലാസപര്യക്ക് ബഹുമതിയായി നാട്ടിലും വിദേശത്തുമായി നിരവധി ആദരവുകള്‍ ലഭിച്ചിട്ടുണ്ട്. ആകാശവാണി ബി ഗ്രേഡ് ആര്‍ട്ടിസ്റ്റ് ആണ്.

 

error: Content is protected !!