കാഞ്ഞങ്ങാട്: ഏപ്രില്‍ 17മുതല്‍ 23 വരെ നടന്നുവന്ന മടിയന്‍ കൂലോം ക്ഷേത്രപാലക ക്ഷേത്ര നവീകരണ പുനപ്രതിഷ്ഠ ബ്രഹ്മ കലശ മഹോത്സവത്തിനു ഭക്തി സാന്ദ്രമായ സമാപനമായി. മഹോത്സവത്തിന്റെ ഭാഗമായി രാവിലെ 5 മണിക്ക് മഹാഗണപതി ഹോമവും തുടര്‍ന്ന് വിവിധ താന്ത്രിക കര്‍മ്മങ്ങളും നടന്നു. വ്യാഴാഴ്ച രാവിലെ 7. 34 മുതല്‍ 9.39 വരെയുള്ള പുണര്‍തം രണ്ടാം കാലില്‍ ഇടവം രാശി മുഹൂര്‍ത്തത്തില്‍ ദേവ പ്രതിഷ്ഠാ കര്‍മ്മം നടന്നു. തുടര്‍ന്ന് അനുബന്ധ കലശാഭിഷേക ചടങ്ങുകളും നടന്നു . തുടര്‍ന്ന് മടിയന്‍ നാരായണ മാരാരും കേരളത്തിലെ പ്രഗല്‍ഭരായ അറുപതോളം വാദ്യകലാകാരന്മാരും അണിനിരന്ന അതിഗംഭീരമായ പ്രമാണത്തില്‍ പഞ്ചാരിമേളം അരങ്ങേറി. പഞ്ചാരിമേളം ആസ്വാദകരുടെ മുക്തകണ്ഠ പ്രശംസയ്ക്ക് പാ ത്രമായി. 11മണിക്ക് മടിയന്‍ നാരായണ മാരാര്‍ക്ക് ക്ഷേത്രം തന്ത്രി ശ്രീധരന്‍ വാരിക്കാട്ട് തായര്‍ പട്ടും വളയും ആചാരപേരും നല്‍കി ആദരിച്ചു.തുടര്‍ന്ന് ഉത്സവാഘോഷ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുമോദന സദസ്സ് നടന്നു.ക്ഷേത്ര നവീകരണ കമ്മിറ്റി ചെയര്‍മാന്‍ കെ. വേണുഗോപാലന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു.വാദ്യരത്‌നം മടിക്കൈ ഉണ്ണികൃഷ്ണ മാരാര്‍ നാരായണ മാരാറെ പരിചയപ്പെടുത്തി.ഡോക്ടര്‍ വാദ്യ പ്രവീണ്‍ ചെറുതാഴം കുഞ്ഞിരാമ മാരാര്‍ നാരായണ മാരാറെ പൊന്നാട അണിയിച്ച് ആദരിച്ചു.ആഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ തോക്കാനം ഗോപാലന്‍ ഉപഹാര വിതരണം നടത്തി.. വി. നാരായണന്‍ കീര്‍ത്തിപത്ര സമര്‍പ്പണം നടത്തി . കെ. വി. അശോകന്‍, പി. വിജയന്‍, എ. വി. പവിത്രന്‍, രാജന്‍ പാലക്കി, രാജേഷ് തൃക്കണ്ണാട്, സുരേഷ് ചന്തയില്‍,റിജേഷ് മടിയന്‍, എ. കൃഷ്ണന്‍ എന്നിവര്‍ ആശംസ അറിയിച്ചു. കൊട്ടില ഉണ്ണികൃഷ്ണമാരാര്‍ നീലേശ്വരം നന്ദി അറിയിച്ചു . മഹോത്സവത്തിന്റെ ഭാഗമായി ഉത്സവ ദിവസങ്ങളില്‍ അന്നദാനത്തിന് പാചകത്തിന് നേതൃത്വം നല്‍കിയ പുല്ലൂര്‍ എ. കൃഷ്ണന്‍, ശശി മാസ്റ്റര്‍ തീര്‍ത്ഥത്തില്‍, സുരേശന്‍ വേലാശ്വരം എന്നിവരെ ആദരിക്കുന്ന ചടങ്ങും നടന്നു. കൂടാതെ തെയ്യമ്പാടി കലാകാരന്മാരായ പ്രകാശന്‍ പുന്നാട്, രഞ്ജിത്ത് പുന്നാട്, ഷാജി പുന്നാട് എന്നിവരെ ആദരിക്കുന്ന ചടങ്ങും നടന്നു. തുടര്‍ന്ന് സ്വരാമൃത് നക്ടര്‍ ഓഫ് മ്യൂസിക് നോട്‌സ് ഭജന അവതരിപ്പിച്ചു.12. 30ന് അന്നപ്രസാദ വിതരണം നടന്നു.നവീകരണ പുനപ്രതിഷ്ഠ ബ്രഹ്മ കലശ മഹോത്സവ പരി സമാപ്തിയുടെ ഭാഗമായി ക്ഷേത്രത്തില്‍ മെയ് മൂന്നിന് വൈകുന്നേരം ആറുമണിക്ക് ലക്ഷം ദീപം സമര്‍പ്പണം നടത്തും
