ഉത്സവത്തിനിടെ പടക്കം പൊട്ടിച്ച തര്‍ക്കം: സംഘട്ടനത്തില്‍ ദമ്പതികള്‍ക്ക് പരിക്ക്

നീലേശ്വരം:ചതുരക്കിണര്‍ ഗുളികന്‍ തെയ്യം നടക്കുന്നതിന്റെ ഭാഗമായി പടക്കം പൊട്ടിച്ചതുമായി ബന്ധപ്പെട്ട് നടന്ന തര്‍ക്കം സംഘട്ടനത്തില്‍ കലാശിച്ചു. സംഘട്ടനത്തിനിടയില്‍ പരിക്കുപറ്റിയ ദമ്പതികളായ ഷിബിന്‍, ഭാര്യ പ്രജിന എന്നിവര്‍ നീലേശ്വരം തേജസ്വിനി ആശുപത്രിയില്‍ ചികിത്സയിലാണ്. ചതുരക്കിണറുള്ള സനീഷ്, പ്രദീപന്‍, പ്രജുല്‍, പ്രദീപ് എന്നിവര്‍ ചേര്‍ന്നാണ് ഞങ്ങളെ ആക്രമിച്ചു പരിക്കേല്‍പ്പിച്ചത് എന്ന് ചികിത്സയിവുള്ളവര്‍ പറഞ്ഞു. അതിന്റെ തുടര്‍ച്ചയായി ഇന്നലെ രാത്രിയില്‍ ഷിബിന്റെ വീട്ടില്‍ അതിക്രമിച്ച് കയറി ഭീഷണി പെടുത്തിയെന്നും അമ്മയെയും മക്കളെയും കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയ സനീഷ്, സുധീഷ്, വിശാഖ്, പ്രദീപന്‍, സുരേശന്‍, അഖില്‍, മിഥുന്‍, അര്‍ജുന്‍ എന്നിവര്‍ക്കെതിരെ പരാതിയുമായി ഷിബിന്റെ മാതാവ് ഭാര്‍ഗ്ഗവി (65) പോലീസിനെ സമീപിച്ചു. ഇതില്‍ അര്‍ജുന്‍ കഴിഞ്ഞ ദിവസം മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് പ്രകാശന്റെ മകന്റെ ബൈക്ക് തകര്‍ത്ത കേസില്‍ പ്രതിയാണ്. സംഭവത്തില്‍ എതിര്‍ വിഭാഗത്തില്‍ ചിലര്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി തിരിച്ചു പോയതായും പറയുന്നു. ചതുരക്കിണറിലും പരിസരത്തും അനധികൃത മദ്യ വില്പനയും പണം വെച്ചുള്ള ചൂതാട്ടവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലാണ് ആക്രമണത്തിന് പിന്നിലെന്ന് പറയപ്പെടുന്നു.

 

error: Content is protected !!