മടിയന്‍ കൂലോം ക്ഷേത്രപാലക ക്ഷേത്രത്തില്‍ നടക്കുന്ന പുനപ്രതിഷ്ഠ ബ്രഹ്മ കലശ മഹോത്സവത്തിന് മുന്നോടിയായി നിര്‍മ്മാണം പൂര്‍ത്തിയായ പ്രവര്‍ത്തികളുടെ സമര്‍പ്പണം നടന്നു

കാഞ്ഞങ്ങാട്: മടിയന്‍ കൂലോം ക്ഷേത്രപാലക ക്ഷേത്രത്തില്‍ നടക്കുന്ന പുനപ്രതിഷ്ഠ ബ്രഹ്മ കലശ മഹോത്സവത്തിന് മുന്നോടിയായി ക്ഷേത്രത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയായ വിവിധ പ്രവര്‍ത്തികളുടെ സമര്‍പ്പണം നടന്നു. ക്ഷേത്ര മാതൃസമിതി പണിതീര്‍ത്ത കാളരാത്രി അമ്മയുടെ പള്ളിയറ, ശ്രീ കുമ്മണാര്‍ കളരി ഭഗവതി ക്ഷേത്രത്തിന്റെ പിച്ചള പ്രവര്‍ത്തികള്‍, കാരാക്കോട്ട് കമല രാജന്‍ നിര്‍മ്മിച്ച് നല്‍കിയ ബലിക്കല്ല്, അടോട്ട് മൂത്തേടത്ത് കുതിര് പഴയ സ്ഥാനം പാടാര്‍കുളങ്ങര ഭഗവതി ക്ഷേത്രം നിര്‍മ്മാണം പൂര്‍ത്തിയാക്കിയ മാഞ്ഞാളിയമ്മയുടെ പള്ളിയറ, മടിയന്‍ കേളച്ചന്‍ വീട് രത്‌നാകരന്‍ ചെയ്ത പിച്ചള പ്രവര്‍ത്തികള്‍, മടിയന്‍ മുല്ലച്ചേരി നായരച്ചന്റെയും എന്‍.വി. മനോഹരന്റെയും വകയായുള്ള കിഴക്കേ ഗോപുര ഗ്രാനൈറ്റ് പ്രവര്‍ത്തികള്‍,, യു.എ.ഇ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ക്ഷേത്ര മതില്‍ക്കെട്ടിനകത്ത് ചെങ്കല്ല് പാകിയ പ്രവര്‍ത്തികളും, അണിയറയുടെ പുനര്‍നിര്‍മാണ പ്രവര്‍ത്തികളും , വി.എം. ജയദേവന്റെ വകയായുള്ള പാട്ടൂട്ട് കരിങ്കല്‍ പ്രവര്‍ത്തികള്‍, ക്ഷേത്ര ജീവനക്കാരുടെ വകയായുള്ള പിച്ചള പ്രവര്‍ത്തികള്‍, മാരാര്‍ സഭയുടെ വകയായുള്ള കാളരാത്രി അമ്മയുടെ കട്ടിള, വാതില്‍, സോപാനം എന്നിവ പിച്ചള പാകിയ പ്രവര്‍ത്തികള്‍, വടക്കിനിയിലെ ഗ്രാനൈറ്റ് പ്രവര്‍ത്തികള്‍, ബാലകൃഷ്ണന്‍ പാലക്കിയുടെ വകയായുള്ള പടിഞ്ഞാറേ ഗോപുരത്തിന്റെ നിലം ഗ്രാനൈറ്റ് പ്രവര്‍ത്തികള്‍, താഴത്ത് വീട് തറവാട് അംഗം രാമകൃഷ്ണന്‍ ആയമ്പാറയുടെ വകയായുള്ള നാലമ്പലത്തിനകത്തുള്ള കരിങ്കല്‍ പ്രവര്‍ത്തികള്‍ എന്നിവയുടെ ആത്മസമര്‍പ്പണം ക്ഷേത്രത്തില്‍ ഭക്തജന കൂട്ടായ്മയുടെയും കഴക പ്രതിനിധികളുടെയും വിവിധ ക്ഷേത്ര ഭാരവാഹികളുടെയും മറ്റ് ഭക്തജനങ്ങളുടെയും മഹനീയ സാന്നിധ്യത്തില്‍ നടന്നു. നവീകരണ കമ്മിറ്റി ചെയര്‍മാന്‍ കെ. വേണുഗോപാലന്‍ നമ്പ്യാര്‍, വി. എം. ജയദേവന്‍, തോക്കാനം ഗോപാലന്‍, സി. വി. തമ്പാന്‍, ആത്മസമര്‍പ്പണം നടത്തിയവര്‍ വിവിധ കഴക പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.

 

error: Content is protected !!