രാമകൃഷ്ണന്‍ രശ്മി സദനം സ്മാരക പ്രഥമ കവിത പുരസ്‌കാരം രാജേഷിന്

കാഞ്ഞങ്ങാട്: പ്രശസ്ത സാംസ്‌കാരിക പ്രവര്‍ത്തകനായ രശ്മി സദനത്തിന്റെ സ്മരണാര്‍ത്ഥം കേരള സാഹിത്യ സംഗമ വേദി സംഘടിപ്പിച്ച കവിത പുരസ്‌കാരത്തിന് സി.എസ് രാജേഷിന്റെ എന്നെ നിന്റെ മണമാണ് എന്ന കവിതാ പുസ്തകം അര്‍ഹമായതായി കമ്മിറ്റി ഭാരവാഹികളും ജൂറി അംഗങ്ങളും വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.11111 രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് അവാര്‍ഡ്. സിന്ധു ചെന്ദ ലോട്(മനുഷ്യന്‍, ഭൂമി വീട് പ്രകൃതി.പി.ഒ), ടി.എച്ച് പ്രശാന്തി(അരഞ്ഞാണം നഷ്ടപ്പെട്ടോള്), പി.എ അനീഷ്(കടുവ), ദീപനദാസ് ബാല്ലൂര്‍(പച്ച മനുഷ്യ ന്റെ മണം), പത്മരാജ് എരവില്‍(ഒരിലങ്കുര) എന്നീ കൃതികള്‍ സ് പെഷ്യല്‍ ജൂറി പുരസ്‌കാരത്തിന് തിരഞ്ഞെടുത്തു. ഡോ.മഞ്ഞനാട് പത്മകുമാര്‍, ഡോ.ഷൈനി തോമസ്, അജയകുമാര്‍ നാരായണന്‍ എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മിറ്റിയാണ് അവാര്‍ഡ് ജേതാക്ക ളെ തിരഞ്ഞെടുത്തത്. ഏപ്രില്‍ 19ന് ഉച്ചക്ക് രണ്ട് മണിക്ക് ഹോസ്ദുര്‍ഗ് സര്‍വീസ് ബാങ്ക് ഹാളില്‍ വെച്ച് അവാര്‍ഡ് വിതരണം ചെയ്യും. വാര്‍ത്ത സ മ്മേളനത്തില്‍ ഡോ.മഞ്ഞനാട് പത്മകുമാര്‍, അജികുമാര്‍ നാരായണന്‍, പുഷ്പ കൊളവയല്‍, ഷാജു ബാനം, അനി ബാനം എന്നിവര്‍ സംബന്ധിച്ചു.

 

error: Content is protected !!