ബന്തടുക്ക: ചികിത്സക്കായി എത്തിയ യുവാവ് ആശുപത്രിയിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ചു. ബന്തടുക്ക, പൊതുമരാമത്ത് ബംഗ്ലാവിന് സമീപത്തെ തുടിയില്‍ വിനോദിനെ (46) ആണ് ബുധനാഴ്ച പുലര്‍ച്ചെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ 803 വാര്‍ഡിലെ ശുചിമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ അത്യാഹിത വിഭാഗത്തില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. വൃക്ക സംബന്ധമായ അസുഖത്തിനുള്ള ചികിത്സയ്ക്കായി രണ്ടു ദിവസം മുമ്പാണ് വിനോദിനെ പരിയാരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിതാവ്: ബാലകൃഷ്ണന്. ഭാര്യ: രൂപിക. രണ്ടു മക്കളുണ്ട്. വിനോദ് നേരത്തെ ഡ്രൈവറായിരുന്നു.
