കാഞ്ഞങ്ങാട്: എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഗോവിന്ദന് പള്ളിക്കാപ്പില്‍ ചൊവ്വാഴ്ച രാവിലെ നാമനിര്‍ദ്ദേശ പത്രിക സൂക്ഷ്മ പരിശോധനയായിരുന്നു. തുടര്‍ന്ന് കാഞ്ഞങ്ങാട് മാരിയമ്മന്‍ കോവിലിലും കാഞ്ഞങ്ങാട് നഗരത്തിലെ ചിലയിടങ്ങളിലും പര്യടനം നടത്തി. ഉച്ചയോടെ നെല്ലിക്കാട്, അരയി, കൊവ്വല്‍പ്പള്ളി എന്നിവിടങ്ങളിലെ ദിനേശ് ബീഡി കമ്പനികളിലെത്തി തൊഴിലാളികളുടെ ആശീര്‍വാദം ഏറ്റുവാങ്ങി. തങ്ങളിലൊരാളായ സ്ഥാനാര്‍ത്ഥിയെ കണ്ടപ്പോള്‍ സ്ത്രീകള്‍ അടക്കമുള്ള തൊഴിലാളികള്‍ സ്നേഹം കൊണ്ട് പൊതിഞ്ഞു. ബീഡി തൊഴിലാളികള്‍ അടക്കമുള്ള അടിസ്ഥാനജനവിഭാഗങ്ങളുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിനോടുള്ള വിശ്വാസം പ്രകടിപ്പിച്ച അവരില്‍ നിന്നും വോട്ടുറപ്പിച്ച ശേഷമാണ് സ്ഥാനാര്‍ഥി മടങ്ങിയത്. കെ വി ജയപാലന്, എന്‍ ബാലകൃഷ്ണന്, പി പി രാജു, എന്‍ ബാലകൃഷ്ണന്, ഡി വി അമ്പാടി, എന്‍ ഗോപി, കെ കെ വത്സലന്‍, സി രാധാകൃഷ്ണന് എന്നിവരും സ്ഥാനാര്‍ഥിയോടൊപ്പമുണ്ടായിരുന്നു. ഉച്ചക്ക് ശേഷം 3 മണിക്ക് കാഞ്ഞങ്ങാട് പ്രസ് ഫോറം സംഘടിപ്പിച്ച മീറ്റ് ദ കാന്‍ഡിഡേറ്റ്സ് പരിപാടിയിലും കൈറ്റ് ബീച്ച് പാര്‍ക്കില്‍ എല്‍ഡിവൈഎഫ് സംഘടിപ്പിച്ച കോഫി വിത്ത് ഗോവിന്ദേട്ടന് എന്ന പരിപാടിയിലും പങ്കെടുത്തു.
