നിരവധി കവര്‍ച്ച കേസുകളിലെ പ്രതികള്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന വന്‍ കവര്‍ച്ചാ കേസുകളില്‍ പ്രതി കളെ പിടികൂടി പോലീസ്. മു ട്ടിച്ചരലിലെ വീട് കുത്തിത്തുറന്ന സംഘവും കുമ്പളയില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന ലോറി മോഷ്ടിച്ച സംഘവുമാണ് പോലീസിന്റെ പിടിയിലായത്. അമ്പലത്തറ പോലീസ് സ്റ്റേഷന്‍ പരിധിയിലെ മുട്ടിച്ചരലിലെ വീട്ടില്‍ മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്ടാക്കളായ പാലക്കാട് നെന്മാറ സ്വദേശി ഷട്ടര്‍ ജലീല്‍, മംഗലം ഡാം സ്വദേശി വിശ്വനാഥന്‍ എന്നിവരെ അമ്പലത്തറ പോലീ സ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ഡിസംബര്‍ 26 ന് വീട്ടുകാര്‍ പുറത്തുപോയ സമയത്ത് വാതില്‍ തകര്‍ത്ത് അകത്തു കയറിയ  പ്രതികള്‍ ലാപ്‌ടോപ്പും ക്യാമറയുമടക്കം ഒരു ലക്ഷം രൂപയുടെ സാധനങ്ങള്‍ കവര്‍ന്നിരുന്നു. ഷട്ടര്‍ ജലില്‍ ബൈക്കില്‍ കറങ്ങി നടന്ന് പുട്ടിക്കിടക്കുന്ന വീടുകള്‍ നിരീക്ഷിച്ച് മോഷണം നടത്തുന്നതാണ് ഇവരുടെ രീതി. തെളിവെടുപ്പിനിടെ പ്രതികള്‍ കവര്‍ച്ചാ രീതികള്‍ പോലീസിനോട് വിവരിച്ചു. മംഗല്‍പാടി അടുക്കയിലെ സെഡ് എംഎസ് ഫിഷ് സര്‍വീസ് ഓഫീസിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന 15 ലക്ഷം രൂപ വിലമതിക്കുന്ന ലോറി മോഷ്ടിച്ച കേസിലാണ് രണ്ട് പേ രെ കുമ്പള പോലീസ് അറസ്റ്റ് ചെയ്തത്. എടനാട് സ്വദേശി മുഹമ്മദ് റിസ്വാന്‍ (20), പുത്തിഗെ സ്വദേശി അബ്ദുള്ള എ.പി (32) എന്നിവരാണ് പിടിയിലായത്. മാര്‍ച്ച് 21 ന് രാത്രി നടന്ന മോഷണത്തില്‍ കുമ്പള എസ്.എച്ച്.ഒ ബൈജു കെ. ജോസിന്റെയും സബ് ഇന്‍സ്‌പെക്ടര്‍ സനീതിന്റെയും ‘ നേതൃത്വത്തിലുള്ള ‘ സംഘമാണ് പ്രതികളെ വലയിലാക്കിയത്. ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 303 പ്രകാരം കേസെടുത്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

error: Content is protected !!