കാഞ്ഞങ്ങാട്: തായന്നൂര്‍ വില്ലേജിലെ കോടോം ബേളൂര്‍ പഞ്ചായത്തില്‍ 15 ആം വാര്‍ഡില്‍പ്പെട്ട
എണ്ണപ്പാറ മലയാറ്റുകര സിറിയക് മാത്യൂ എന്ന കുര്യന് കുഞ്ഞി എന്നവരുടെ പറമ്പില്‍ പ്രവര്‍ത്തിക്കുന്ന
ക്വാറി പ്രദേശവാസികളുടെ ഉറക്കം കൊളുത്തുന്നു.
10 വര്‍ഷം മുന്‍പ് ആരംഭിച്ചകരിങ്കല് ക്വാറിയുടെ നടക്കുന്ന
സ്ഫോടനത്തിന്റെ ആഘാതത്താല്‍ ആദിവാസി ഊരിലടക്കം വീടുകളുടെ ഭിത്തികളില്‍ വിള്ളല്‍ വീഴുകയും, നാട്ടുകാര്‍ക്ക് ഭിഷണിയായി മാറുകയും ചെയ്തപ്പോള്‍ മാധ്യമങ്ങളിലടക്കം വാര്‍ത്ത വന്നതോടെയാണ് ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നു.
ഇതേ സ്ഥലത്ത് വന്‍കിട ക്വാറി മാഫിയയുടെ നേതൃത്വത്തില്‍ പുതിയ ക്വാറി പ്രവര്‍ത്തനം തുടങ്ങിയത്. ക്വാറിയുടെ തീവ്രമായ ദോഷം നേരിടേണ്ടി വരുന്ന പ്രദേശമാസികളായ ഉരുട്ടിക്കുന്ന്, മലയാറ്റുകര ഊരിലെ ആദിവാസികളുടെ പോലും സമ്മതം വാങ്ങാതെ, പണവും സ്വാധീനവും ഉപയോഗിച്ച് തെറ്റായ രീതിയിലൂടെയാണ് ക്വാറിക്ക് പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുള്ളത്.
ക്വാറിക്ക് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് പോലീസ്, ജിയോളജി ഡിപ്പാര്‍ട്ട്മെന്റിന്റെ അന്വേഷണം നടത്തിയത് ക്വാറി നില്ക്കുന്ന സ്ഥലത്തിന്റെ ഉടമ സിറിയക് എന്നയാളുടെ വിട്ടിലെ സ്ഥിരം തൊഴിലാളിയുടെ കുടുംബത്തില്‍ നിന്നും സിറിയക് എന്നയാളുടെ ബന്ധുക്കളില്‍ നിന്നും ഇതിന്റെ പ്രത്യാഘാതമോ ക്വാറി സ്ഫോടനത്തിന്റെ അത്യാധുനിക സംവിധാനത്തെ കുറിച്ചോ വ്യക്തമായ ഒരു ധാരണയും ഇല്ലാത്ത ഇവര്‍ സ്വാധീനിച്ചത്.
തൊട്ടടുത്തുള്ള ക്വാറിയുടെ ഭവിഷത്ത് അനുഭവിക്കേണ്ടി വരുന്ന മലയാറ്റുകര, ഉരുട്ടിക്കുന്ന്, ചുരപ്പടവ് തുമ്പക്കുന്ന്, കുറ്റിയടുക്കം ആദിവാസി ഊരുകള്‍ക്ക് നടുവിലാണ് ഈ ക്വാറി പ്രവര്‍ത്തിക്കുന്നത്. ഈ കുടുംബങ്ങളെ ഡിപ്പാര്‍ട്ട്മെന്റുകള്‍ ബന്ധപ്പെട്ട തൊട്ടടുത്തുള്ള ക്വാറിയുടെ മനപൂര്‍വ്വം മാറ്റിനിര്‍ത്തിയാണ് വിവരശേഖരം നടത്തിയത്. അംഗന്‍വാടി അടക്കം പ്രവര്‍ത്തിക്കുന്നുണ്ട്
നിലവില്‍ ഈ ക്വാറി പ്രവര്‍ത്തിച്ചു തുടങ്ങുമ്പോള്‍ തന്നെ തൊട്ടടുത്തുള്ള ആദിവാസി ഊരിലെ വീടുകള്‍ക്ക് ഞെടുക്കം സംഭവിക്കുന്നു. വീട്ടില്‍ പകല്‍ നേരത്ത് സ്വസ്ഥമായി ഇരിക്കാന്‍ പോലും പറ്റാത്ത സാഹചര്യമാണുള്ളത്. ക്വാറിയോട് ചേര്‍ന്നിട്ടുള്ള ഊരുകളില്‍ എട്ടോളം ഹ്യദ്രോഗികളും ക്യാന്‍സര്‍, ശ്വാസകോശ രോഗികളുമുള്ളതാണ്.രാവിലെ 5 മണിയോടെ ക്വാറിയുടെ പ്രവര്‍ത്തനംതുടങ്ങുന്നു കാരണം നാട്ടിലെ കുട്ടികളുടെ പഠനത്തെയും ബാധിക്കുന്നു.
കാലിച്ചാനടുക്കം നൂറുകണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന ചെമ്മട്ടംവയല്‍ മെക്കാഡം റോഡില്‍ നിന്നും 40 മീറ്റര്‍ ദൂരത്താണ് ഈ കരിങ്കല്‍ ക്വാറി.
പൊതുവെ രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന ഈ പ്രദേശത്തെ ക്വാറിയുടെ പ്രവര്‍ത്തനത്തില്‍ ജനങ്ങള്‍ ആശങ്കാകുലരാണ്. ക്വാറിയിലെ സ്ഫോടനസമയത്ത് വീടുകളില്‍ ഞടുക്കം വരുന്നുണ്ട്. ഇതുമൂലം സ്വസ്ഥമായി വീടിനുള്ളില്‍ കിടന്നുറങ്ങാന്‍ കഴിയാത്ത പോലും അവസ്ഥയാണ്. ആദിവാസി സബ് പ്ലാന്‍ ഫണ്ടും, ത്രിതല പഞ്ചയാത്ത് ഫണ്ടും ഉപയോഗിച്ച് നിര്‍മ്മിച്ചിട്ടുള്ള ഇവിടത്തെ വീടുകള്‍ക്ക് നാശം സംഭവിച്ചാല്‍ പകരം ഒരു കൂരയൊരുക്കാന്‍ ആദിവാസി കുടുംബങ്ങള്‍ സാധിക്കില്ല.
നൂറുകണക്കിന് കുടുംബങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി പ്രവര്‍ത്തിക്കുന്ന ഈ ക്വാറിയുടെ പ്രവര്‍ത്തനം എത്രയും പെട്ടന്ന് നിര്‍ത്തിവച്ച് ജനങ്ങളുടെ ഭിതി കൂടാതെ ജീവിക്കുക എന്ന മനുഷ്യാവകാശം സംരക്ഷിക്കാന്‍ കൈക്കൊള്ളണമെന്ന് ഭാരവാഹികളായ
വാര്‍ഡ് മെമ്പര്‍ ടി സജിത, എം.രാമകൃഷ്ണന്, എ. മധു, വി.കെ.രാജന്, എം വി.രാജന് എന്നിവര്‍
വാര്‍ത്ത സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
