പാണത്തൂര്‍: രാഷ്ട്രീയമല്ല രാഷ്ട്രമാണ് വലുത് എന്ന മോദിജിയുടെ വികസന സ്വപ്നം പനത്തടിയില്‍ സാധ്യമാക്കുമെന്നും
ബിജെപി സംസ്ഥാന കൗണ്‍സില്‍ മെമ്പര്‍ അഡ്വ: എ.വി കേശവന്‍. ബിജെപി പനത്തടി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ പനത്തടി പഞ്ചായത്തിലെ ബിജെപി മെമ്പര്‍മാര്‍ക്ക് പാണത്തൂരില്‍ നല്‍കിയ സ്വീകരണം യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്ന അദ്ദേഹം. ജാതിമത രാഷ്ട്രീയ പരിഗണനയ്ക്കതീതമായ വികസനമാണ് ബിജെപി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ കമ്മറ്റിയംഗം പി രാമചന്ദ്രസറളായ അധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് കെ.എസ്. പ്രീതി , പഞ്ചായത്ത് മെമ്പര്‍മാരായ കെ.കെ വേണുഗോപാല്‍, പി.എസ്. ഭവ്യ, എം ഷിബു എന്നിവര്‍ സംസാരിച്ചു. ജി രാമചന്ദന്‍ സ്വാഗതവും, എം.കെ സുരേഷ് നന്ദിയും പറഞ്ഞു.
