കാഞ്ഞങ്ങാട്: നീലേശ്വരത്തെയും കാഞ്ഞങ്ങാട്ടെയും രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക മേഖലകളില്‍ സജീവ സാന്നിധ്യമായ കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാനും നെഹ്റു കോളേജ് പ്രിന്‍സിപ്പലുമായ ഡോ. വി. ഗംഗാധരന് മാസ്റ്റര്‍ക്ക് ആദരം. ‘ആദരം ’26 കാഞ്ഞങ്ങാട്’ എന്ന പേരില്‍ 23ന് രാവിലെ 10ന് ഹൊസ്ദുര്‍ഗ് ബാങ്ക് ഹാളിലാണ് പരിപാടി. കരുവാച്ചേരി ബാലകൃഷ്ണന് നായര്‍ വേദിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
പ്രമുഖ ഹിന്ദി കവിയും എഴുത്തുകാരനുമായ ജയശങ്കര്‍ പ്രസാദിന്റെ കൃതികളെ ആസ്പദമാക്കി ഗംഗാധരന് മാസ്റ്റര്‍ എഴുതിയ ‘പ്രസാദ് കി കഹാനിയോം കാ സാംസ്കാരിക് അദ്ധ്യയന്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനവും ചടങ്ങില്‍ നടക്കും. രാജ്മോഹന്‍ ഉണ്ണിത്താന് എം.പി. ആദരവ് ’26 കാഞ്ഞങ്ങാടിന്റെ ഉദ്ഘാടനവും പുസ്തക പ്രകാശനവും നിര്‍വഹിക്കും. മുന്‍ നഗരസഭാ ചെയര്മാന് അഡ്വ. എന്‍.എ. ഖാലിദ് പുസ്തകം ഏറ്റുവാങ്ങും. സാംസ്കാരിക വേദിയുടെ ഉപഹാരം കെ. നീലകണ്ഠന് എം.എല്‍.എ. സമ്മാനിക്കും. എഴുത്തുകാരി ബേബി കാര്‍ത്തിക പുസ്തകപരിചയവും വേദി രക്ഷാധികാരി എം. അസിനാര്‍ ആമുഖ അവതരണവും നടത്തും. വേദി ചെയര്മാന് പ്രവീണ്‍ തോയമ്മല്‍ അധ്യക്ഷത വഹിക്കും. കണ്‍വീനര്‍ സുരേഷ് മോനാച്ച സ്വാഗതവും ട്രഷറര്‍ എന്‍.കെ. രത്നാകരന് നന്ദിയും പറയും. ചടങ്ങില്‍ പ്രമുഖ വ്യക്തിത്വങ്ങള്‍ ആശംസകള്‍ നേരും. വാര്‍ത്താ സമ്മേളനത്തില്‍ സംഘാടക സമിതി രക്ഷാധികാരി എം. അസിനാര്‍, ചെയര്മാന് പ്രവീണ്‍ തോയമ്മല്‍, കെ.പി. മോഹനന്, ടി. കുഞ്ഞികൃഷ്ണന്, പി.പി. തമ്പാന്, ഷിബിന്‍ ഉപ്പിലക്കൈ, പ്രമോദ് കെ. റാം, എ. സുരേഷ് ബാബു എന്നിവര്‍ പങ്കെടുത്തു.
