ബളാല്‍:ബളാല്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് ‘ഇനിയുമൊഴുകും മാനവ സ്‌നേഹത്തിന്‍ ജീവവാഹിനിയായി’ വി കെ എന്‍ എസ് എച്ച് എസ് എസ് വരക്കാട് സ്‌കൂളില്‍ ഉദ്ഘാടനം ചെയ്യപ്പെട്ടു.
സപ്തദിന സഹവാസ ക്യാമ്പിന്റെയും സ്‌നേഹാങ്കണം പ്രവര്‍ത്തനത്തിന്റെയും ഉദ്ഘാടന ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഒക്ലാവ് കൃഷ്ണന്‍ നിര്‍വഹിച്ചു. വരക്കാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പിടിഎ പ്രസിഡണ്ട് സിപി സുരേശന്‍ അധ്യക്ഷനായി.
വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാര്‍ഡ് മെമ്പര്‍ കെ ജനാര്‍ദ്ദനന്‍ കൈനി യുവാക്കളുടെ ഇടയിലെ ലഹരി ഉപയോഗത്തെക്കുറിച്ചും എന്‍എസ്എസ് യുവതയുടെ ഉത്തരവാദിത്വങ്ങളെ കുറിച്ചും ഓര്‍മ്മിപ്പിച്ച് സംസാരിച്ചു. ബളാല്‍ ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡ് മെമ്പര്‍ ശ്രീധരന്‍ സി വി,ബളാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പിടിഎ പ്രസിഡണ്ട് സുരേഷ് മുണ്ടമാണി, വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് മുന്‍ വാര്‍ഡ് മെമ്പര്‍ ബിന്ദു മുരളീധരന്‍, വരക്കാട് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എസ് എം സി ചെയര്‍മാന്‍ പത്രോസ് കുന്നേല്‍,ബളാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മദര്‍ പി ടി എ പ്രസിഡണ്ട് ആതിരമാധവന്‍, പിടിഎ വൈസ് പ്രസിഡന്റ് രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ബളാല്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റാഫ് സെക്രട്ടറി മോളി കെ ടി സ്വാഗതവും, ബളാല്‍ ഗവ. ഹയര്‍ സെക്കന്റ് റി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് രജിത കെ വി നന്ദിയും പറഞ്ഞു. ദേശീയ ഗാനത്തോട് കൂടി യോഗം അവസാനിച്ചു.
