ബസില്‍ കടത്താന്‍ ശ്രമിച്ച ചരസ്സും ഹെറോയിനുമായി പടന്നക്കാട് സ്വദേശി അറസ്റ്റില്‍

നീലേശ്വരം: ബസില്‍ കടത്താന്‍ ശ്രമിച്ച ചരസ്സും ഹെറോയിനുമായി പടന്നക്കാട് സ്വദേശി അറസ്റ്റില്‍. കരുവളം കെ.ആദര്‍ശാണ് (23) 74 ഗ്രാം ചരസുമായി വാളയാര്‍ ചെക്ക് പോസ്റ്റില്‍ അറസ്റ്റിലായത്. എക്‌സൈസ് ടീമിന്റെ വാഹന പരിശോധനയ്ക്കിടെയാണ് സ്വകാര്യ ബസ്സില്‍ നിന്ന് മയക്കുമരുന്നുമായി യുവാവ് പിടിയിലായത്. ബസില്‍ ഉപേക്ഷിച്ച നിലയില്‍ 137 ഗ്രാം ഹെറോയിനും കണ്ടെത്തി. ഈ കേസില്‍ പ്രതിയെക്കുറിച്ചു സൂചന ലഭിച്ചെന്നും ഉടന്‍ പിടിയിലാകുമെന്നും അധികൃതര്‍ പറഞ്ഞു. ബെംഗളൂരുവില്‍ നിന്നു പാലക്കാട്ടേക്കു വന്ന ബസുകളില്‍ നിന്ന് 2 കേസുകളിലുമായി ലക്ഷങ്ങള്‍ വിലമതിക്കുന്ന ലഹരി വസ്തുക്കളാണു പിടികൂടിയത്.

error: Content is protected !!