ഫലസ്തീന്‍ : എസ് കെ എസ് എസ് എഫ് കാഞ്ഞങ്ങാട് മേഖല പ്രതിഷേധ തെരുവ് സംഘടിപ്പിച്ചു

കാഞ്ഞങ്ങാട് : ഫലസ്തീനില്‍ ഇസ്‌റാഈല്‍ നടത്തുന്ന സമാനതകളില്ലാത്ത അതിക്രമങ്ങളിലും നരനായാട്ടിലും പ്രതിഷേധിച്ച് എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി ഇരുന്നൂറോളം മേഖലാ തലങ്ങളില്‍ സംഘടിപ്പിച്ച പ്രതിഷേധ തെരുവിന്റെ കാഞ്ഞങ്ങാട് മേഖലാ തല പരിപാടി പുതിയ കോട്ടയില്‍ സംഘടിപ്പിച്ചു. ഇസ്‌റാഈലും ലോക പോലീസ് ചമയുന്ന അമേരിക്കയും ഫലസ്തീനിലെ ജനതയോട് ചെയ്യുന്ന ക്രൂരതകള്‍ ലോക മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്നും അവശ്യ വസ്തുക്കളായ വെള്ളവും ഭക്ഷണവും നല്‍കുന്നത് പോലും തടയുകയും പിഞ്ചു കുഞ്ഞുങ്ങളെ പോലും യുദ്ധ മര്യാദകള്‍ ലംഘിച്ച് നിര്‍ദ്ദാക്ഷിണ്യം കൊലപ്പെടുത്തി അത്രിക്രമങ്ങള്‍ ദൈനംദിന ചര്യയാക്കുന്ന ഫാസിസ്റ്റ് ശക്തികള്‍ അക്രമം അവസാനിപ്പിച്ച് സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം രൂപീകരിക്കുന്നതിന് വേണ്ടിയുള്ള കാര്യങ്ങള്‍ ചെയ്യണമെന്ന് പ്രതിഷേധ തെരുവ് അഭ്യര്‍ത്ഥിച്ചു.
മേഖല വൈസ് പ്രസിഡണ്ട് മഹ്ബൂബ് അസ്ഹരിയുടെ അദ്ധ്യക്ഷതയില്‍ ജില്ലാ ട്രഷറര്‍ സഈദ് അസ്അദി പുഞ്ചാവി ഉത്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ആബിദ് ഹുദവി കുണിയ സ്വാഗതം പറഞ്ഞു.നിയാസ് ഫൈസി ചിത്താരി പ്രാര്‍ത്ഥന നടത്തി. കെ യു ദാവൂദ് ഹാജി, എം കെ റഷീദ് ഹാജി, ഷമീര്‍ അസ്ഹരി എന്നിവര്‍ പ്രസംഗിച്ചു.ശരീഫ് ഹദ്ദാദ്,
ഫാറൂഖ് ഫൈസി പനങ്ങാട്, സുബൈര്‍ പഴയകടപ്പുറം, ശിഹാബ് ദാരിമി അരയി , കെ മൊയ്തീന്‍ കുഞ്ഞി ബല്ലാ കടപ്പുറം, മുഷ്താഖ് മീനാപ്പീസ് ,അബൂബക്കര്‍ ഫൈസി, ഷബീര്‍ അസ്ഹരി പഴയകടപ്പുറം , ഇബ്‌റാഹീം സഈദി, അന്‍സാര്‍ കമ്മാടം, സിദ്ധീഖ് കുശാല്‍ നഗര്‍, ശറുദ്ധീന്‍ അതിഞ്ഞാല്‍, ശാഹുല്‍ ഹമീദ് കന്നാടം എന്നിവര്‍ പ്രതിഷേധ തെരുവിന്ന്നേതൃത്വംനല്‍കി.

error: Content is protected !!