കാഞ്ഞങ്ങാട് :”വിശുദ്ധ കര്‍മ്മത്തില്‍ പവിത്ര ദാനം.കാഞ്ഞങ്ങാട് സി എച്ച് സെന്ററിലേക്കൊരു കൈനീട്ടം”എന്ന ബാനറിന്‍ കീഴില്‍ വിവാഹം ഉള്‍പ്പെടെയുള്ള കുടുംബികഘോഷങ്ങള്‍ നടത്തുന്ന കുടുംബങ്ങളില്‍ നിന്ന് വൃക്ക രോഗികള്‍ക്ക് സൗജന്യ നിരക്കില്‍ ഡയാലിസിസ് നടത്തിക്കൊടുക്കുന്ന മെട്രോ മുഹമ്മദ് ഹാജി സ്മാരക ഡയാലിസിസ് സ്‌കീം നടപ്പാക്കി വരുന്ന കാഞ്ഞങ്ങാട് സി എച്ച് സെന്ററിലേക്ക് വിഭവ സമാഹരണം നടത്തുന്ന പദ്ധതിക്ക് തുടക്കമായി. പാറപ്പള്ളി ജുമാ മസ്ജിദില്‍ വെച്ചു നടന്ന മുഹമ്മദ് ലാസിന്‍ ഫര്‍ഹാനും സാഹിദ നസ്രീനും തമ്മിലുള്ള നിക്കാഹ് ചടങ്ങില്‍ വെച്ച് ഫര്‍ഹാന്റെ പിതാവ് ലത്തീഫ്അബ്ദുല്‍ഖാദറില്‍ നിന്ന് സി എച്ച് സെന്റര്‍ ഭാരവാഹികളായ തായല്‍ അന്തുമായി ഹാജി,ബഷീര്‍ വെള്ളിക്കോത്ത്,സി എച്ച് അഹമദ് കുഞ്ഞി ഹാജി എന്നിവര്‍ സംഭാവന സ്വീകരിച്ചു കൊണ്ടാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.ഓരോ കുടുംബവും അവരുടെ സന്തോഷാവസരങ്ങളില്‍ ഒരു വിഹിതം ഇത്തരം സാന്ത്വന ചികിത്സാ സംവിധാനങ്ങള്‍ക്ക് നല്‍കുന്നത് പതിവാക്കണമെന്നും അത് നമ്മുടെ സന്തോഷം വര്‍ദ്ധിപ്പിക്കാന്‍ നിമിത്തമാകുമെന്നും ആമുഖ ഭാഷണത്തില്‍ ബഷീര്‍ വെള്ളിക്കോത്ത് അഭിപ്രായപ്പെട്ടു.പാണക്കാട് സയ്യിദ് മുഖ്താറലി ശിഹാബ് തങ്ങള്‍,ഉദുമ പടിഞ്ഞാര്‍ ഖാദി സി എ മുഹമ്മദ് കുഞ്ഞി മുസ്ലിയാര്‍,മുനീര്‍ ഫൈസി ഇര്‍ഫാനി,ഹാജി കെ അബൂബക്കര്‍ മാസ്റ്റര്‍,എ സി എ ലത്തീഫ്,അബ്ദുര്‍റഹ്‌മാന്‍ പാറപ്പള്ളി,സാലിഹ് വൈറ്റ് ഹൌസ്,സ്പീഡ് വേ അബ്ദുല്ലക്കുഞ്ഞി,അബ്ദുല്ലക്കുഞ്ഞിമുഹമ്മദ് തുടങ്ങിയവര്‍സംബന്ധിച്ചു.
