വൈദ്യുതി കട്ട്: ബി.ജെ.പി. മാവുങ്കാല്‍ കെ.എസ്.ഇ.ബി. ഓഫീസിലേക്ക് പന്തം കൊളുത്തി പ്രകടനം നടത്തി

മാവുങ്കാല്‍: അപ്രഖ്യാപിത വൈദ്യുതി മുടക്കത്തില്‍ പ്രതിഷേധിച്ച് മാവുങ്കാല്‍ കെ.എസ്.ഇ.ബി. ഓഫീസിലേക്ക് ബി.ജെ.പി. കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി പന്തം കൊളുത്തി പ്രകടനം നടത്തി. വൈദ്യുതി രംഗത്ത് യു.ഡി.എഫ്. സര്‍ക്കാര്‍ നടപ്പാക്കുന്ന ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയായിരുന്നു പ്രതിഷേധം.
മാവുങ്കാലില്‍ നിന്ന് ആരംഭിച്ച പ്രകടനം കെ.എസ്.ഇ.ബി. ഓഫീസിന് മുന്നില്‍ സമാപിച്ചു.ബി.ജെ.പി. സംസ്ഥാന കമ്മിറ്റിയംഗം എ. വേലായുധന്‍ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം. പ്രശാന്ത് അധ്യക്ഷത വഹിച്ചു.ജില്ലാ വൈസ് പ്രസിഡന്റ് എം. ബല്‍രാജ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ രവീന്ദ്രന്‍ മാവുങ്കാല്‍, എന്‍. അശോക് കുമാര്‍, ഇ. കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ
പി പത്മനാഭന്‍ സ്വാഗതവും ബിജി ബാബു നന്ദിയും പറഞ്ഞു.മണ്ഡലം സെക്രട്ടറിമാരായ എം. പ്രദീപ് കുമാര്‍, പി. മനോജ് കുമാര്‍, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് അര്‍ജുന്‍ പള്ളോട്ട്, സെക്രട്ടറി അഭിലാഷ് അത്തിക്കോത്ത്, മഹിളാമോര്‍ച്ച മണ്ഡലം പ്രസിഡന്റ് കെ. ശോഭന, ജനപ്രതിനിധികളായ സജി കുന്നുമ്മല്‍, എം എ. രേഷ്മ എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

 

error: Content is protected !!