ഒന്നര പതിറ്റാണ്ടിന്റെ തണലുമായി തണല്‍ ബല്ല; പുതിയ കെട്ടിടം ഉദ്ഘാടനം നാളെ
കാഞ്ഞങ്ങാട്: പ്രവാസ ജീവിതത്തില്‍ പരസ്പരം തണലായി 2011-ല്‍ ഷാര്‍ജയിലെ സൗദി പാര്‍ക്കില്‍ ആരംഭിച്ച തണല്‍ ബല്ല പതിനഞ്ചാം വര്‍ഷത്തിലേക്ക് കടക്കുന്നു. പ്രവാസ ജീവിതത്തിലെ പ്രയാസങ്ങളില്‍ പരസ്പരം തണലാകുകയും അംഗങ്ങളുടെ വരുമാനത്തില്‍ നിന്ന് ഒരു വിഹിതം നാട്ടിലെ അര്‍ഹരായവര്‍ക്ക് ചികിത്സാ സഹായമായി നല്‍കുകയും ചെയ്യുക എന്നതായിരുന്നു സംഘടനയുടെ പ്രധാന ലക്ഷ്യം. ജാതി, മത, രാഷ്ട്രീയ ചിന്തകള്‍ക്ക് അതീതമായി ഒന്നര പതിറ്റാണ്ടായി ലക്ഷക്കണക്കിന് രൂപയുടെ സഹായമാണ് തണല്‍ നല്‍കിവരുന്നത്.
നിര്‍ധനര്‍ക്ക് ചികിത്സാ സഹായം, പ്രകൃതി ദുരന്തങ്ങളില്‍ സാമ്പത്തിക സഹായം, വൃദ്ധസദനങ്ങളിലെയും ബാലസദനങ്ങളിലെയും അനാഥര്‍ക്കുള്ള സഹായങ്ങള്‍, ഉത്സവകാലങ്ങളില്‍ പുതുവസ്ത്ര വിതരണം, അംഗങ്ങള്‍ക്ക് ആവശ്യ സമയങ്ങളില്‍ സാമ്പത്തിക പിന്തുണ തുടങ്ങി വിവിധ കാരുണ്യ പ്രവര്‍ത്തനങ്ങളാണ് തണല്‍ നടത്തിവരുന്നത്. ഈ സുപ്രധാന വേളയിലാണ് ചെമ്മട്ടംവയലില്‍ ദേശീയപാതയ്ക്ക് സമീപം നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങ് നാളെ നടക്കുന്നത്. കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി. രമേശന്‍കെട്ടിട ഉദ്ഘാടനം നിര്‍വഹിക്കും.- മുഖ്യാതിഥി, സിനിമാ തരം പി.പി. കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ മുഖ്യാതിഥിയാകും.
സംഘടനാ പ്രസിഡന്റ് അനില്‍ പറമ്പത്ത് അധ്യക്ഷനാവും.ചെയര്‍മാന്‍ തമ്പാന്‍ പൊതുവാള്‍,
പ്രോഗ്രാം കമ്മിറ്റി പ്രോഗ്രാം കണ്‍വീനര്‍ ഉണ്ണികൃഷ്ണന്‍ പൊന്നന്‍ എന്നിവര്‍ പ്രോജക്ട് വിവരണം നടത്തും. മുന്‍ വൈസ് ചെയര്‍മാന്‍ തമ്പാന്‍ നിട്ടൂര്‍, നഗരസഭ കൗണ്‍സിലര്‍മാരായ കെ വി .രതീഷ്, എ.വി.പ്രദീപന്‍, കെ.രാജന്‍,വിദ്യാലത,കെ വി .രാധ , എ എം രേഷ്മ, ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് കുഞ്ഞമ്പു മാസ്റ്റര്‍, ജി.എച്ച്.എസ്.എസ്. ബല്ല ഈസ്റ്റ്
പ്രിന്‍സിപ്പാള്‍, അരവിന്ദന്‍ മാസ്റ്റര്‍, കാഞ്ഞങ്ങാട് നഗരസഭ മുന്‍ ചെയര്‍പേഴ്‌സണ്‍, കെ വി .സുജാത ടീച്ചര്‍,സി.പി.എം
സെക്രട്ടറി, ബല്ല വില്ലേജ് ലോക്കല്‍സെക്രട്ടറി എന്‍.ഗോപി,കോണ്‍ഗ്രസ് കാഞ്ഞങ്ങാട് മണ്ഡലം വൈസ് പ്രസിഡന്റ് എം. കുഞ്ഞികൃഷ്ണന്‍, ബി.ജെ.പി. മണ്ഡലം കമ്മിറ്റി അംഗം, ദിനേശന്‍ നിട്ടൂര്‍ എന്നിവര്‍ ആശംസകള്‍ നേരും.മുന്‍ സെക്രട്ടറി രവി ചെരക്കര സ്വാഗതവും ട്രഷറര്‍ രാജേഷ് കുറ്റിക്കോല്‍ നന്ദിയും പറയും. കാഞ്ഞങ്ങാട് പ്രസ് ഫോറം ഹാളില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍സംഘടന ഭാരവാഹികളായ തമ്പാന്‍ പൊതുവാള്‍, അനില്‍ പറമ്പത്ത്, തമ്പാന്‍ നിട്ടൂര്‍, രാജേഷ് കുറ്റിക്കാല്‍, കണ്ണന്‍ പുല്ലായികെട്ടി എന്നിവര്‍ സംബന്ധിച്ചു.

