ഒപ്പന തുടങ്ങാന്‍ മണിക്കൂറുകള്‍ വൈകി, കാത്തിരുന്ന് വലഞ്ഞു കുട്ടികള്‍
പെരിയ :ഉച്ചക്ക് തുടങ്ങേണ്ട ഒപ്പന മത്സരം ആരംഭിച്ചത് മണിക്കൂറുകള്‍ പിന്നിട്ട് സന്ധ്യാ നേരത്ത്..
.ഉച്ചക്ക് 1.40മണി യോടെ പ്രധാന വേദിയില്‍ ഒപ്പന ആരംഭിക്കുമെന്നാണ് അറിയിച്ചിരുന്നത്. ഇതേ തുടര്‍ന്ന് കുട്ടികള്‍ നേരത്തെ ഭക്ഷണം കഴിച്ചു ഒരുങ്ങിയെങ്കിലും മറ്റു പരിപാടികള്‍ അവസാനിക്കാതിരുന്നതിനാല്‍ വൈകിട്ട് 6.15മണിവരെ കുട്ടികള്‍ക്ക് കാത്തിരിക്കേണ്ടി വന്നു.മത്സരം അവസാനിക്കുമ്പോള്‍ അര്‍ദ്ധരാത്രി കഴിഞ്ഞിരുന്നു.

