local news

പാത്രം കഴുകിയും കലോത്സവം പച്ചയാക്കി ഹരിതകര്‍മ്മസേന

പെരിയ: കലോത്സവ വേദിയില്‍ താരമായത് മത്സരാര്‍ഥികള്‍ മാത്രമല്ല, പിന്നണിയില്‍ നിശബ്ദം പ്രവര്‍ത്തിക്കുന്ന പുല്ലൂര്‍-പെരിയ പഞ്ചായത്ത് ഹരിതകര്‍മ്മസേന കൂടിയാണ്. കലോത്സവത്തിലെ ഭക്ഷണശാലയില്‍ ആയിരക്കണക്കിന് ആളുകള്‍ക്ക് വിളമ്പുന്ന ഭക്ഷണപ്പാത്രങ്ങള്‍ കഴുകി വൃത്തിയാക്കുന്ന തിരക്കിലാണ് ഈ വനിതാ സംഘം. സ്റ്റീല്‍ പാത്രങ്ങളും ഗ്ലാസുകളുമെല്ലാം കഴുകി വൃത്തിയാക്കി വീണ്ടും ഉപയോഗിക്കാന്‍ പാകത്തിലാക്കുകയാണ് ഇവരുടെ ജോലി. ഇതോടെ കലോത്സവ നഗരിയില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പൂര്‍ണമായും ഒഴിവാക്കാന്‍ കഴിഞ്ഞു. ഒരു നേരം അയ്യായിരത്തിലധികം പേര്‍ക്ക് വിളമ്പുന്ന പാത്രങ്ങള്‍ പെട്ടെന്ന് കഴുകിത്തീര്‍ക്കുന്നുവെന്നാണ് ഇവര്‍ പറയുന്നത്. കലോത്സവം ഹരിതചട്ടം പാലിച്ചാണ് നടത്തുന്നത്. പ്ലാസ്റ്റിക് പ്ലേറ്റുകളും കുപ്പികളും പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്.

ഇതിന്റെ പിന്നിലെ പ്രധാന ശക്തി 34 അംഗങ്ങളടങ്ങുന്ന വനിതാ സംഘമാണ്. പച്ച തൊപ്പിയും മാസ്‌കും ധരിച്ച് ചിരിച്ചുകൊണ്ട് ജോലി ചെയ്യുന്ന ഇവരാണ് കലോത്സവ നഗരിയിലെ യഥാര്‍ഥ താരങ്ങള്‍.
പ്രസിഡന്റ് കെ.വി. സുരഭിയും സെക്രട്ടറി കെ. ഉഷയുമാണ് സംഘത്തെ നയിക്കുന്നത്.

 

error: Content is protected !!