local news

തേജസ്വിനി പുഴയോരത്ത് ലിയോ ഹോളിഡേ റിസോര്‍ട്ട് ഉദ്ഘാടനം 29 ന്; ഡിസംബര്‍ പകുതിയോടെ പൊതുജനങ്ങള്‍ക്കു തുറന്നു കൊടുക്കും

കാഞ്ഞങ്ങാട്: തേജസ്വിനി പുഴയോട് ചേര്‍ന്ന് നീലേശ്വരത്തിനും കാഞ്ഞങ്ങാടിനും മധ്യേ പുതുക്കൈ മൂലപ്പള്ളിയില്‍ നിര്‍മ്മിച്ച ലിയോ ഹോളിഡേ റിസോര്‍ട്ട് നവംബര്‍ 29ന് രാവിലെ 9 മണിക്ക് നീലേശ്വരം നഗരസഭ ചെയര്‍മാന്‍ മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്യമെന്ന് റിസോര്‍ട്ട് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പൊതുജനങ്ങള്‍ക്കായിഡിസംബര്‍ പകുതിയോടെ തുറന്നുകൊടുക്കും. നീലേശ്വരത്ത് നിന്ന് 5 കിലോമീറ്ററും പടന്നക്കാട് ദേശീയപാത 66-ല്‍ നിന്ന് 1.5 കിലോമീറ്ററുമാണ് റിസോര്‍ട്ടിലേക്കുള്ള ദൂരം.
പരിസ്ഥിതി സൗഹൃദ ആശയത്തിലാണ് റിസോര്‍ട്ട് നിര്‍മ്മിച്ചിരിക്കുന്നത്. 4 മണ്‍കുടിലുകള്‍, 4 എക്‌സിക്യൂട്ടീവ് മുറികള്‍, 20 മുതല്‍ 30 പേര്‍ക്ക് വരെ ഇരിക്കാവുന്ന സമ്മേളന മുറി, 100 പേര്‍ക്ക് വരെ ഉപയോഗിക്കാവുന്ന സജ്ജീകരണങ്ങളോട് കൂടിയ പാര്‍ട്ടി ഹാള്‍, നീന്തല്‍ക്കുളം, 3 ഗസീബോകള്‍, തുറസ്സായ പുല്‍ത്തകിടി എന്നിവയാണ് പ്രധാന സൗകര്യങ്ങള്‍. അടുത്ത ഒരു മാസത്തിനകം തുറസ്സായ ഭക്ഷണശാലയും ആയുര്‍വേദ ആരോഗ്യ കേന്ദ്രവും ആരംഭിക്കും. റാംഡ് എര്‍ത്ത് ആശയത്തിലാണ് കുടിലുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. കൈകൊണ്ട് നിര്‍മ്മിച്ച ആത്തംകുടി ഓടുകള്‍, കലാകാരന്‍ ടൈലുകള്‍, മണ്‍പൂശ് എന്നിവയാണ് എക്‌സിക്യൂട്ടീവ് മുറികള്‍ ഉള്‍പ്പെടുന്ന കെട്ടിടത്തിന്റെ പ്രത്യേകതകള്‍. തുറസ്സായ ഭക്ഷണശാലയിലെ കൈകൊണ്ട് കൊത്തിയ തൂണുകള്‍, ജാളികള്‍, ഗസീബോകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഉപയോഗിച്ച രാജസ്ഥാന്‍ ചുവപ്പ് കല്ല് രാജസ്ഥാനില്‍ നിന്ന് 30 ടണ്‍ ഭാരമുള്ള 5 ട്രക്കുകളിലായാണ് കൊണ്ടുവന്നത്. റിസോര്‍ട്ടില്‍ ഉപയോഗിച്ചിരിക്കുന്ന എല്ലാ വിളക്ക് തൂണുകളും ചുവപ്പും വെള്ളയും നിറത്തിലുള്ള രാജസ്ഥാന്‍ പ്രകൃതിദത്ത കല്ലിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഈ അന്തരീക്ഷമാണ് ലിയോ ഹോളിഡേ റിസോര്‍ട്ടിനെ വ്യത്യസ്തമാക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.വാര്‍ത്താസമ്മേളനത്തില്‍ കെ വി .സുരേഷ്, ജോര്‍ജ് കുട്ടി, ടി.വി അശോകന്‍, സന്തോഷ് ബാംഗ്ലൂര്‍ , ദിനേശന്‍ കാഞ്ഞങ്ങാട്, മനോജ് മാധവന്‍, കെ വി പത്മകുമാര്‍ എന്നിവര്‍സംബന്ധിച്ചു.

 

error: Content is protected !!