എസ്.എം.എ ബാധിച്ച മൂന്ന് കുരുന്നുകളുടെ ചികിത്സാ സഹായത്തിനായി ചിത്താരി യുണൈറ്റഡ് ക്ലബ്ബിന്റെ ബിരിയാണി ചലഞ്ച്
കാഞ്ഞങ്ങാട്: അപൂര്‍വ ജനിതക രോഗമായ സ്പൈനല്‍ മസ്കുലര്‍ അട്രോഫി (എസ്.എം.എ) ബാധിച്ച മുക്കത്തെ മൂന്ന് കുരുന്നുകളുടെ ചികിത്സയ്ക്കായി 50 കോടി രൂപ സമാഹരിക്കാനുള്ള ദൗത്യത്തില്‍ പങ്കാളികളായി ചിത്താരി യുണൈറ്റഡ് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബും.
ഒറ്റപ്രസവത്തിലൂടെ ജനിച്ച കല്ലുരുട്ടി പൂവ്വത്തേരിച്ചാലിലെ ഡേവിഡ്, ഏഥന്, ഒലിവര്‍ എന്നീ മൂന്ന് കുരുന്നുകളുടെ ചികിത്സയ്ക്കായാണ് ചികിത്സാ സഹായ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധനസമാഹരണം നടത്തുന്നത്.
ചികിത്സയ്ക്കാവശ്യമായ ഭീമമായ തുക കണ്ടെത്തുന്നതിനായി സംഘടിപ്പിക്കുന്ന ധനസമാഹരണ യജ്ഞത്തിന്റെ ഭാഗമായാണ് യുണൈറ്റഡ് ക്ലബ്ബ് ബിരിയാണി ചലഞ്ച് ഒരുക്കിയിരിക്കുന്നത്. ഒരു ബക്കറ്റ് ബിരിയാണിക്ക് 600 രൂപയാണ് വില. നവംബര്‍ 24-നാണ് ബിരിയാണി വിതരണം.
നിങ്ങളുടെ ഒരു ചെറിയ കരുതല്‍ മൂന്ന് കുഞ്ഞുങ്ങള്‍ക്ക് വിലയേറിയ ജീവിതപ്രതീക്ഷയാകുമെന്ന സന്ദേശവുമായാണ് ക്ലബ്ബ് കാരുണ്യ സംരംഭവുമായി മുന്നോട്ടുവന്നിരിക്കുന്നത്. ബിരിയാണി ചലഞ്ചില്‍ പങ്കാളികളായി ചികിത്സാ സഹായത്തില്‍ കൈകോര്‍ക്കണമെന്ന് ക്ലബ്ബ് ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.
ബിരിയാണി ചലഞ്ചില്‍ പങ്കാളികളാകാന്‍ 9544040484, 7356479720 എന്ന നമ്പറുകളില്‍ ബന്ധപ്പെടുക

