local news

ചതുരക്കിണറിലെ കൊലവിളി പ്രസംഗം: മടിക്കൈ പഞ്ചായത്ത് പ്രസിഡന്റിനെതിരെ കേസ്

കാഞ്ഞങ്ങാട്: ചതുരക്കിണറിൽ നടന്ന സി.പി.എം രാഷ്ട്രീയ വിശദീകരണ യോഗത്തിൽ ബി.ജെ.പി പ്രവർത്തകർക്കെതിരെ കൊലവിളി പ്രസംഗം നടത്തിയെന്ന പരാതിയിൽ മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രകാശനെതിരെ കേസ് രജിസ്റ്റർ ചെയ്തു. സി.പി.എമ്മിന്റെ അരാജകത്വത്തിനും ആൾക്കൂട്ട അരാജകത്വത്തിനും ഗുരുവനം കുന്ന് കൊള്ളക്കുമെതിരെ ബി.ജെ.പി കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി ചതുരക്കിണറിൽ സംഘടിപ്പിച്ച പ്രതിഷേധ സദസിന് മറുപടിയായി ഈ മാസം 11-ന് ചതുരക്കിണറിൽ നടന്ന സി.പി.എം രാഷ്ട്രീയ വിശദീകരണ യോഗത്തിൽ വെച്ചാണ് പ്രകാശൻ പ്രകോപനപരമായി പ്രസംഗിച്ചതെന്നാണ് പരാതി. ബി.ജെ.പി പ്രവർത്തകർക്കെതിരെ കൊലവിളി പ്രസംഗം നടത്തുകയും ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ പ്രകോപനപരമായി സംസാരിച്ചത്.ഇതുസംബന്ധിച്ച് ബി.ജെ.പി കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി ഹോസ്ദുർഗ് പൊ പോലീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ എസ്.ഐ പി.എ. അബ്ദുൾ ബാസിത് കേസ് രജിസ്റ്റർ ചെയ്തു.

error: Content is protected !!