local news

എം.ഡി.എം.എയുമായി രണ്ടു പേര്‍ അറസ്റ്റില്‍

നീലേശ്വരം : സ്‌കൂട്ടറില്‍ കടത്തിയ എംഡി എം എയുമായി രണ്ടു പേരെ നീലേശ്വരം പോലീസ് അറസ്റ്റു ചെയ്തു. ഒഴിഞ്ഞവളപ്പ് പുഞ്ചാവിയിലെ കല്ലിയില്‍ ഹൗസില്‍ സലാം കല്ലിയില്‍(41), പുഞ്ചാവി സദ്ദാ മുക്കിലെ ആഷിക് മന്‍സലില്‍ കെ ആഷിക്( 30 ) എന്നിവരെയാണ് കോട്ടപ്പുറം പാലത്തിനടുത്ത് വെച്ച് എസ്. ഐ. സി. സുമേഷ് ബാബുവും സംഘവും അറസ്റ്റു ചെയ്തത്. ഇന്നലെ രാത്രി 10.15 മണിയോടെ കെ എല്‍ .60 .ഡബ്ല്യു .8799 നമ്പര്‍ സ്‌കൂട്ടറില്‍
അച്ചാംതുരുത്തി ഭാഗത്തുനിന്നും കോട്ടപ്പുറത്തേക്ക് സ്‌കൂട്ടറില്‍ വരികയായിരുന്ന ഇവര്‍ പോലീസിനെ കണ്ടപ്പോള്‍ തിരിച്ചുപോകാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ പോലീസ് ഇവരെ തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോള്‍ ആഷിക്കിന്റെ പോക്കറ്റില്‍ നിന്നും 1.5 ഗ്രാം എംഡി എം എ പിടികൂടിയത്. പ്രതികള്‍ സഞ്ചരിച്ചസ്‌കൂട്ടറും മൊബൈല്‍ ഫോണുംപോലീസ് കസ്റ്റഡിയിലെടുത്തു.മയക്കുമരുന്ന് പിടികൂടിയ സംഘത്തില്‍ എസ്‌ഐക്ക് പുറമേ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ വിനേഷ് പി എസ് രമേശന്‍ എന്നിവരും ഉണ്ടായിരുന്നു.

error: Content is protected !!