local news

മൂല്യബോധമുള്ള എഴുത്തുകാരനെ സമൂഹം ആദരവോടെ വരവേല്‍ക്കും: സുകുമാരന്‍ പെരിയച്ചൂര്‍; പ്രസന്നന്‍ ചെറുവള്ളില്‍ രചിച്ച രണ്ട് പുസ്തകങ്ങളുടെ പ്രകാശനച്ചടങ്ങ് എഴുത്തുകാരന്‍ സുകുമാരന്‍ പെരിയച്ചൂര്‍ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: മൂല്യബോധമുള്ള എഴുത്തുകാരനെ സമൂഹം ആദരവോടെ വരവേല്‍ക്കുമെന്നും അത്തരത്തിലുള്ള എഴുത്തുകാര്‍ക്കായി സമൂഹത്തിലെ ഓരോ അനുവാചകരും പ്രാര്‍ത്ഥിക്കുമെന്നും എഴുത്തുകാരന്‍ സുകുമാരന്‍ പെരിയച്ചൂര്‍ അഭിപ്രായപ്പെട്ടു. പ്രസന്നന്‍ ചെറുവള്ളില്‍ രചിച്ച രണ്ട് പുസ്തകങ്ങളുടെ പ്രകാശനച്ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ എഴുത്തുകാരനില്‍ നിന്നും സമൂഹം പ്രതീക്ഷിക്കുന്നത് മൂല്യബോധമുള്ള രചനകളാണ്. മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന രചനകള്‍ കാലാതിവര്‍ത്തിയായി നിലനില്‍ക്കുകയും വായനക്കാരെ കാലത്തിനപ്പുറത്തേക്ക് നയിക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഡ്വ. പി.കെ. ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. പ്രശസ്ത കവി മാധവന്‍ പുറച്ചേരി, പ്രസന്നന്‍ ചെറുവള്ളില്‍ രചിച്ച വൈകി വന്ന വസന്തം’എന്ന കവിതാസമാഹാരം പ്രകാശനം ചെയ്തു. അനില്‍കുമാര്‍ കെ. പുസ്തകം ഏറ്റുവാങ്ങി.
‘മഹിമോഹനം’ എന്ന കഥാസമാഹാരം പ്രശസ്ത എഴുത്തുകാരന്‍ പ്രാപ്പൊയില്‍ നാരായണന്‍ പ്രകാശനം ചെയ്തു. സതീഷ് കുമാര്‍ സി.എസ്. പുസ്തകം ഏറ്റുവാങ്ങി. കുഞ്ഞപ്പന്‍ തൃക്കരിപ്പൂര്‍, ശോഭന ഇ.ആര്‍., സുമിത്ര ജനാര്‍ദ്ദനന്‍, പ്രിയ സന്തോഷ്, എ.കെ. ദിവാകരന്‍, എം. ജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. അഡ്വ. അജയശേഖര്‍ മറുമൊഴി പ്രസംഗം നടത്തി. കെ.എന്‍. സുരേന്ദ്രന്‍ നായര്‍ സ്വാഗതവും അഡ്വ. ആനന്ദ് ശേഖര്‍ നന്ദിയും പറഞ്ഞു.

error: Content is protected !!