local news

സ്‌കൂട്ടിയില്‍ കടത്തിയ 1.300 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍; ഹോസ്ദുര്‍ഗ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി വി .പ്രസന്ന കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ബസ് സ്റ്റാന്‍ഡിലേക്ക് പോകുന്ന റോഡില്‍ വെച്ച് 1.300 കിലോ ഗ്രാം കഞ്ചാവുമായി യുവാവ് എക്‌സൈസ് സംഘത്തിന്റെ പിടിയില്‍. ഹോസ്ദുര്‍ഗ് കുശാല്‍ നഗര്‍ മറുസു ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന എം.ജെ. ഷംഷീര്‍(30) നെയാണ് ഹോസ്ദുര്‍ഗ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി വി .പ്രസന്നകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്. കെ.എല്‍ 60 ആര്‍ 9740 നമ്പര്‍ എന്‍ടോര്‍ക്ക് സ്‌കൂട്ടറില്‍ കടത്തുകയായിരുന്നു കഞ്ചാവ് . കാസര്‍കോട് ഇ.ഐ ആന്റ് ഐ.ബിയുടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാത്രിയില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.പരിശോധന സംഘത്തില്‍ ഇ.ഐ ആന്റ് ഐ.ബി കാസര്‍കോട് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.സുബിന്‍രാജ്, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് എം.വി. സുധീന്ദ്രന്‍, പ്രിവന്റീവ് ഓഫീസര്‍ മുഹമ്മദ് കബീര്‍, ഹോസ്ദുര്‍ഗ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് എം. രാജീവന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ കെ.ഉണ്ണികൃഷ്ണന്‍, ജോസഫ് അഗസ്റ്റിന്‍, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് മാരായ പി. മനോജ്, ടി വി .ഗീത , സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ആര്‍ കെ . അരുണ്‍, എം.ശ്യാംജിത്ത്, ടി വി . അതുല്‍ , സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ മൈക്കിള്‍ ജോസഫ് എന്നിവരും ഉണ്ടായിരുന്നു.

 

error: Content is protected !!