അഡ്വ. കെ പുരുഷോത്തമന്‍ മെമ്മേറിയല്‍ ഫൗണ്ടേഷന്‍ അഖിലേന്ത്യ വോളി ഡിസംബര്‍ 20 മുതല്‍; സംഘാടക സമിതി രൂപീകരണം നടന്നു

കാഞ്ഞങ്ങാട് ജില്ലയിലെ ജനനേതാവും മുന്‍ നിയമസഭാംഗവും അറിയപ്പെടുന്ന ക്രിമിനല്‍ അഭിഭാഷകനും മികച്ച സഹകാരിയും കല,കായിക, സാംസ്‌കാരിക മേഖലകളില്‍ നിറഞ്ഞുനിന്ന വ്യക്തിത്വവുമായ അഡ്വ. കെ പുരുഷോത്തമന്റെ നാമധേയത്തില്‍ സ്ഥാപിതമായ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ഇന്ത്യയിലെ പ്രമുഖ ഡിപ്പാര്‍ട്ട് മെന്റ് ടീമുകളും യൂണിവേഴ്‌സിറ്റി ടീമുകളെയും പങ്കെടുപ്പിച്ചുകൊണ്ട് 2027 ജനുവരി 17 മുതല്‍ 23 വരെ കാഞ്ഞങ്ങാട്ട് നടത്തുന്ന അഖിലേന്ത്യാ വോളി ടൂര്‍ണമെന്റിന്റെ വിജയത്തിനായി സംഘാടക സമിതി രൂപീകരണയോഗം നടന്നു. മേലാങ്കോട്ട് ലയണ്‍സ് ഹാളില്‍ നടന്ന യോഗം മുന്‍ എംപിയും മുന്‍ വോളിതാരവുമായ പി കരുണാകരന്‍ ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷന്‍ പ്രസിഡന്റ് പി അപ്പുക്കുട്ടന്‍ അധ്യക്ഷനായി. ദേശീയ വോളിതാരങ്ങളായ അഞ്ജു ബാലകൃഷ്ണന്‍, ബിന്‍സി ജോര്‍ജ് എന്നിവര്‍ വിശിഷ്ടാതിഥികളായി. നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍, നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ എം പി ജാഫര്‍, പൊതുപ്രവര്‍ത്തകരായ കെ രാജ്‌മോഹന്‍, എം പൊക്ലന്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പ്രൊഫ. പി വി രഘുനാഥ്, വോളിബോള്‍ അസോസിയേഷന്‍ ഭാരവാഹികളായ എം വിജയമോഹന്‍, ഷൈജു എബ്രഹാം, സാമൂഹ്യ പ്രവര്‍ത്തകര്‍ എം ബി എം അഷറഫ് മാധ്യമപ്രവര്‍ത്തകരായ അരവിന്ദന്‍ മാണിക്കോത്ത് , ടി മുഹമ്മദ് അസ്ലം തുടങ്ങിയവര്‍ സംസാരിച്ചു. ഫൗണ്ടേഷന്‍ സെക്രട്ടറി കെ സബീഷ് സ്വാഗതം പറഞ്ഞു. ഭാരവാഹികള്‍ വി വി രമേശന്‍(ചെയര്‍മാന്‍), കെ രാജ്‌മോഹന്‍(വര്‍ക്കിംഗ് ചെയര്‍മാന്‍), കെ സബീഷ്(ജനറല്‍ കണ്‍വീനര്‍), ശിവജി വെള്ളിക്കോത്ത്(കണ്‍വീനര്‍).

 

error: Content is protected !!