കാഞ്ഞങ്ങാട്: കണ്ണൂര്‍ സര്‍വ്വകലാശാല ഇന്റര്‍ കോളേജിയേറ്റ് ബോക്‌സിങ്ങ് ചാമ്പ്യന്‍ഷിപ്പ് ഫിറ്റ് 24 പ്രീമിയം ഫിറ്റ്‌നസ് ക്ലബ് കാഞ്ഞങ്ങാട് വെച്ച് ആരംഭിച്ചു. സര്‍വകലാശാലയ്ക്ക് കീഴിലെ 40 ഓളം കോളേജുകളില്‍ നിന്ന് 120 താരങ്ങള്‍ പങ്കെടുത്തു. മത്സരം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റും ചാമ്പ്യന്‍ഷിപ്പിന്റെ ഓര്‍ഗനൈസിംഗ് സെക്രട്ടറിയുമായ പ്രൊഫസര്‍ പി. രഘുനാഥ് ഉദ്ഘാടനം നിര്‍വഹിച്ചു. സജിത്ത് അതിയാമ്പൂര്‍ അധ്യക്ഷത വഹിച്ചു. ഡോ. പ്രജു കെ പോള്‍, രമേശ് കുമാര്‍, സെബാസ്റ്റ്യന്‍, അനന്തകുമാര്‍ കെ എന്നിവര്‍ സംസാരിച്ചു. സെബാസ്റ്റ്യന്‍, രമേഷ് കുമാര്‍, പ്രജുകേ പോള്‍, രോഹിത്, ശ്രീജിത്ത്, സന്ദീപ്, അനന്തകുമാര്‍, ലേഖ, നാരായണന്‍കുട്ടി, ഉമേഷ്, സല്‍മാന്‍ എന്നിവര്‍ മത്സരം നിയന്ത്രിച്ചു.
