അടോട്ട് മൂത്തേടത്ത് കുതിര് പഴയ സ്ഥാനം പത്താമുദയം 27 ന്; കുലകൊത്തല്‍ ചടങ്ങ് നടന്നു

വെള്ളിക്കോത്ത്: തുലാപ്പിറവിയോടെ ഇനി ക്ഷേത്രങ്ങളിലും കാവുകളിലും ദേവസ്ഥാനങ്ങളിലും തറവാടുകളിലും തെയ്യങ്ങള്‍ നിറഞ്ഞാടും. തുലാം പത്തോട് കൂടി നടക്കുന്ന പത്താമുദയ ത്തോട് കൂടിയാണ് ഉത്സവ ദിന രാത്രങ്ങള്‍ക്ക് തുടക്കമാവുക. അടോട്ട് മൂത്തേടത്ത് കുതിര് പഴയ സ്ഥാനം ശ്രീ പാടാര്‍ക്കുളങ്ങര ഭഗവതി ദേവസ്ഥാനത്ത് ഒക്ടോബര്‍ 27ന് നടക്കുന്ന പത്താമുദ യത്തിന്റെ ഭാഗമായി കുലകൊത്തല്‍ ചടങ്ങ് നടന്നു. ക്ഷേത്രത്തില്‍ എത്തിയ ആചാര സ്ഥാനികരും ദേവസ്ഥാന ഭാരവാഹികളും മറ്റു ഭക്തജനങ്ങളും ദേവീദേവന്മാരെ വണങ്ങി വാഴക്കുല കൊത്തിയെടുക്കുന്നതിന് നേരത്തെ നിശ്ചയിച്ച സ്ഥലങ്ങളില്‍ എത്തിച്ചേര്‍ന്ന് വാഴക്കുലകള്‍ കൊത്തിയെടുത്തു. ക്ഷേത്ര അവകാശികളായ കിഴക്കുപുറം കുഞ്ഞമ്മ, കുഞ്ഞി പുതിയ വീട് രാജേഷ്, തൈവളപ്പില്‍ കാരിച്ചി എന്നിവരുടെ ഭവനങ്ങള്‍ സ്ഥിതിചെയ്യുന്ന സ്ഥലത്ത് നിന്നുമാണ് ക്ഷേത്രത്തിലേക്ക് ആവശ്യമായ വാഴക്കുലകള്‍ കൊത്തിയെടുത്തത്. തുടര്‍ന്ന് ക്ഷേത്രത്തില്‍ എത്തിച്ച വാഴകുലകള്‍ ജലമൊഴിച്ച് ശുദ്ധി ചെയ്തതിന് ശേഷം ദേവസ്ഥാന ആചാര സ്ഥാനികര്‍, കൂട്ടായി കാര്‍, ദേവസ്ഥാനം പ്രസിഡണ്ട്,സെക്രട്ടറി മറ്റു ഭാരവാഹികള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പൂജാവിധികള്‍ക്ക് ശേഷം ക്ഷേത്രത്തില്‍ സൂക്ഷിച്ചു. പഴുത്ത വാഴക്കുലകള്‍ ഒക്ള്‍ടോബര്‍ 27ന് ക്ഷേത്രത്തില്‍ നടക്കുന്ന പത്താമുദയ ചടങ്ങുകള്‍ക്ക് ഉപയോഗിക്കും….

 

error: Content is protected !!