പാര്‍ലര്‍ ലൈസന്‍സ് വ്യവസ്ഥകള്‍ സുതാര്യമാക്കണം: കേരള ബ്യൂട്ടീഷ്യന്‍സ് അസോസിയേഷന്‍

കാഞ്ഞങ്ങാട് : പാര്‍ലര്‍ ലൈസന്‍സ് പുതുക്കുന്നതിനുള്ള വ്യവസ്ഥ സുതാര്യമാക്കണമെന്ന് കേരള ബ്യൂട്ടീഷ്യന്‍സ് അസോസിയേഷന്‍ (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് നടന്ന സമ്മേളനം കെ എ ബി സംസ്ഥാന വൈസ് പ്രസിഡന്റ് അനില്‍ സി ഭാസ്‌കര്‍ ഉദ്ഘാടനംചെയ്തു. അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് നിര്‍മല തോമസ് അധ്യക്ഷയായി. സെക്രട്ടറി ബിന്നി ജോബി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ട്രഷറര്‍ ഉഷ കൃഷ്ണന്‍ നന്ദി പറഞ്ഞു
ഭാരവാഹികളായി നിര്‍മല തോമസ് (പ്രസിഡന്റ്), ഉഷ കൃഷ്ണന്‍ (വൈസ് പ്രസിഡന്റ്), സജിന (സെക്രട്ടറി), മീര സുരേഷ് (ജോയിന്റ്‌റ് സെക്രട്ടറി), ബിന്നി ജോബി (ട്രഷറര്‍) എന്നിവരെ
തെരഞ്ഞെടുത്തു.

 

error: Content is protected !!