പാര്‍ക്കിംഗ് തര്‍ക്കം: ചോദ്യം സ്വകാര്യ ബസ് കണ്ടക്ടര്‍ക്ക് മര്‍ദ്ദനം; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കുമെതിരെ കേസ്

കാഞ്ഞങ്ങാട്: കെഎസ്ആര്‍ടിസിബസ് നേരത്തെ സ്റ്റാന്‍ഡില്‍ കൊണ്ടുവന്ന് പാര്‍ക്ക് ചെയ്യുന്ന കാര്യം ചോദ്യം ചെയ്തതിന്‌ സ്വകാര്യ ബസ് കണ്ടക്ടറെ മര്‍ദിച്ച സംഭവത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കുമെതിരെ കേസ്. ശബരി ബസ് കണ്ടക്ടര്‍ അരയി കാര്‍ത്തിക സ്വദേശി എ. അഭിനേഷിനെ (36) മര്‍ദിച്ചതിന് ഇരയായത്. സംഭവത്തില്‍ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ .മുക്കുഴി സ്വദേശി എം.യു. പീറ്റര്‍ (55), കണ്ടക്ടര്‍ നായ്ക്കയം സ്വദേശി ജയ്‌മോന്‍ (50) എന്നിവര്‍ക്ക് എതിരെയാണ് കോടതി നിര്‍ദ്ദേശപ്രകാരം പോസ്റ്റര്‍ക്ക് പോലീസ് കേസെടുത്തു.
കഴിഞ്ഞ മാര്‍ച്ച് 7 ന് വൈകിട്ട് 7.30 മണിക്ക് ബല്ല ഗ്രാമത്തില്‍ കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാന്‍ഡിനകത്ത് വെച്ചായിരുന്നു സംഭവം.ബസ് നേരത്തെ സ്റ്റാന്‍ഡില്‍ കൊണ്ടുവന്ന് പാര്‍ക്ക് ചെയ്യുന്നതിനെക്കുറിച്ച് അഭിനേഷ് ചോദ്യം ചെയ്തതിലെ വിരോധത്താല്‍ ഒന്നാം പ്രതി അഭിനേഷിനെ തള്ളി താഴെയിടുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. എഴുന്നേല്‍ക്കാന്‍ ശ്രമിച്ച അഭിനേഷിനെ രണ്ടാം പ്രതി തടഞ്ഞുനിര്‍ത്തി. തുടര്‍ന്ന് ഒന്നാം പ്രതി ഇരുമ്പ് ലിവര്‍ കൊണ്ട് തലയ്ക്കടിക്കാന്‍ ശ്രമിച്ചപ്പോള്‍ അഭിനേഷ് ഇടതുകൈ കൊണ്ട് തടഞ്ഞു. ഇതില്‍ ഇടതുകൈ പരിക്കേറ്റു. രണ്ടാം പ്രതി കൈവശമുണ്ടായിരുന്ന ടിക്കറ്റ് മെഷീന്‍ കൊണ്ട് അഭിനേഷിന്റെ നെഞ്ചില്‍ ഇടിച്ചെന്നും പരാതിയില്‍ പറയുന്നു.ഇരുമ്പ് വടി കൊണ്ടുള്ള ആക്രമണം തടുത്തില്ലായിരുന്നെങ്കില്‍ മരണം വരെ സംഭവിക്കുമായിരുന്നുവെന്നും പരാതിയില്‍ പറഞ്ഞു.

 

error: Content is protected !!