ബി.ജെ.പി. കേന്ദ്ര പദ്ധതികളുടെ ഹെല്‍പ്പ് ഡെസ്‌ക് ക്യാമ്പ് നടത്തി

പാണത്തൂര്‍ – ബിജെപി കാസര്‍കോട് ജില്ലാ കമ്മറ്റി, പനത്തടി പഞ്ചായത്ത് കമ്മറ്റി എന്നിവയുടെ നേതൃത്വത്തില്‍ കേന്ദ്രപദ്ധതികളുടെ ഹെല്‍പ് ഡസ്‌ക് ക്യാമ്പ് പാണത്തൂരില്‍ വച്ച് നടത്തി. നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി കെ.കെ വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം.കെ സുരേഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് കമ്മറ്റി വൈസ് പ്രസിഡന്റ് മോഹനന്‍ കോട്ടക്കുന്ന്, ട്രഷറര്‍ പി. കൃഷ്ണകുമാര്‍, പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി വി. ഉദയന്‍, കമ്മറ്റിയംഗം ഭവ്യ ജയരാജ് എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് കമ്മറ്റി ജനറല്‍ സെക്രട്ടറി കെ.എസ്.പ്രതീഷ് കുമാര്‍ സ്വാഗതവും സെക്രട്ടറി പി.യു രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു. ഇന്ത്യ പോസ്റ്റ് പെയ്‌മെന്റ്‌സ് ബാങ്ക് നടപ്പിലാക്കുന്ന വിവിധ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികളെക്കുറിച്ച് ബിസിനസ് കറസ്‌പോണ്ടന്റ് കെ ബാലകൃഷ്ണന്‍ അടോട്ടുകയ വിശദീകരിച്ചു. തുടര്‍ന്ന് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗങ്ങള്‍ ചേര്‍ക്കുകയും ചെയ്തു. വിവിധ കേന്ദ്ര പദ്ധതികളെ കുറിച്ച് ബിജെപി ജില്ലാ ഹെല്‍പ്പ് ഡെസ്‌കിലെ വി. രതീഷ് വിശദീകരിച്ചു. ക്യാംപില്‍ പി.എം കിസ്സാന്‍ സമ്മാന നിധി മുടങ്ങിയവര്‍ക്ക് ആനുകൂല്യം പുനസ്ഥാപിക്കുന്നതിനും, വിവിധ കാര്‍ഷിക ഉത്പന്നങ്ങള്‍ സബ്‌സിഡി നിരക്കില്‍ ലഭിക്കുന്നതിനും അപേക്ഷ തയ്യാറാക്കി സര്‍പ്പിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പൊതുസേവനത്തിന്റെ 25 വര്‍ഷം പൂര്‍ത്തിയാകുന്നതിന്റെ ഭാഗമായായുള്ള സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന വിവിധ ജനക്ഷേമ പദ്ധതികളെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് കൂടുതല്‍ വ്യക്തമായ അറിവ് നല്‍കുകയും, അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് അനുകൂല്യങ്ങള്‍ ലഭ്യമാക്കുക എന്നുള്ള ഉദ്ദേശത്തോടു കൂടി ക്യാമ്പ് സംഘടിപ്പിച്ചത്.

 

error: Content is protected !!