കൂളിക്കാട് മടിയന്‍ പാടശേഖര സമിതി നെല്‍കൃഷി കൊയ്ത്ത് ഉദ്ഘാടനം ചെയ്തു

അജാനൂര്‍ : കൂളിക്കാട് മടിയന്‍ പാടശേഖര സമിതി പ്രസിഡന്റും അജാനൂരിലെ പ്രഗത്ഭ കര്‍ഷകനുമായ എം. വി. അബ്ദുല്‍ ഖാദര്‍ ചിത്താരി എട്ട് ഏക്കര്‍ പാടത്തില്‍ കൃഷി ചെയ്ത നെല്‍ കൊയ്ത്ത് അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് തുളസി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ സി. എച്ച്. നിസാമുദ്ധീന്‍ അധ്യക്ഷത വഹിച്ചു. തുര്‍ച്ചയായി പത്ത് വര്‍ഷത്തോളമായി അബ്ദുല്‍ ഖാദര്‍ ചിത്താരിയില്‍ നെല്‍ കൃഷിയും മറ്റു പച്ചക്കറികളും ജൈവവളങ്ങള്‍ ഉപയോഗിച്ച് കൃഷി ചെയ്യുന്നു. ഇപ്രാവശ്യം ഏട്ട് ഏക്കര്‍ പാടത്തും ജയ നെല്‍ കൃഷിയാണ് വിളവെടുപ്പ് നടത്തിയത്, ഇതിനിടെ കൃഷി വകുപ്പും വിവിധ സംഘടനകളും നെല്‍ക്കൃഷിയിലും മറ്റും മികച്ച കര്‍ഷകനുള്ള നിരവധി പുരസ്‌കാരളും അവാര്‍ഡും അബ്ദുല്‍ ഖാദറിന് ലഭിച്ചിരുന്നു. ബഷീര്‍ ചിത്താരി സ്വാഗതം പറഞ്ഞു. ജബ്ബാര്‍ ചിത്താരി, എ. വി. പവിത്രന്‍, ഫൈസല്‍ ചിത്താരി, ഇബ്രാഹിം ചിത്താരി, വിളവെടുപ്പ് നടത്തിയ അബ്ദുല്‍ ഖാദര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

error: Content is protected !!