വാര്‍ഷിക പൊതുയോഗം അനുമോദനവും നടന്നു;സംഘം പ്രസിഡന്റ് എം. ശങ്കരന്‍ വാഴക്കോട് ഉദ്ഘാടനം ചെയ്തു

കോട്ടപ്പാറ :കോട്ടപ്പാറ ഫാര്‍മേഴ്സ് വെല്‍ഫേര്‍ കോ- ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ്
വാര്‍ഷിക പൊതുയോഗവും അനുമോദനവും നടന്നു. കോട്ടപ്പാറ സംഘം ഓഫീസില്‍ നടന്ന യോഗം പ്രസിഡന്റ് എം. ശങ്കരന്‍ വാഴക്കോട് അധ്യക്ഷനായി. സെക്രട്ടറി കെ. ശ്യാം കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വാര്‍ഡ് മെമ്പര്‍ കെ. ശോഭന, വൈസ് പ്രസിഡന്റ് രാധാകൃഷ്ണന്‍, പി. ഗിരിജ, എന്നിവര്‍ സംസാരിച്ചു. ‘എ’ ക്ലാസ് അംഗങ്ങളുടെ മക്കളില്‍
എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരയും കേരള ബുക് സ് ഐക്കണ്‍ ടാലന്റ് പുരസ്‌കാരം നേടിയ ബാബു കോട്ടപ്പാറ, ഇന്റര്‍ യൂണിവേഴ്‌സിറ്റി ആം റസ്ലിംഗ് ചാമ്പ്യന്‍ എന്‍. കെ.
ആദിരാജ് എന്നിവരെയും അനുമോദിച്ചു.

 

error: Content is protected !!