അജാനൂര്‍ ഗ്രാമപഞ്ചായത്തിലെ അനധികൃത ബോര്‍ഡുകളും ബാനറുകളും നീക്കം ചെയ്യണം

കാഞ്ഞങ്ങാട്: അജാനൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയിലെ പൊതുസ്ഥലങ്ങളിലും പാതയോരങ്ങളിലും അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ഫ്‌ലക്സ് ബോര്‍ഡുകള്‍, ബാനറുകള്‍, കൊടിതോരണങ്ങള്‍ എന്നിവ ഉടന്‍ നീക്കം ചെയ്യണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. ബന്ധപ്പെട്ടവര്‍ സെപ്റ്റംബര്‍ 18-നകം ഇവ സ്വമേധയാ നീക്കം ചെയ്യേണ്ടതാണ്. അല്ലാത്തപക്ഷം പഞ്ചായത്ത് നേരിട്ട് ഇവ നീക്കം ചെയ്യുന്നതും ഉത്തരവാദികളായവര്‍ക്കെതിരെ പിഴ ചുമത്തുന്നതുള്‍പ്പെടെയുള്ള കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതുമായിരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.

 

error: Content is protected !!