കാഞ്ഞങ്ങാട്: പ്രപഞ്ച സ്രഷ്ടാവും സകല തൊഴിലുകളുടെയും ദേവനുമായ വിശ്വകര്‍മാവിന്റെ ജന്മദിനമായ സെപ്റ്റംബര്‍ 17 ദേശീയ തൊഴില്‍ ദിനമായി പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് ബിഎംഎസ് ജില്ലാ സെക്രട്ടറി കെ.വി. ബാബു ആവശ്യപ്പെട്ടു. ബിഎംഎസ് മടിക്കൈ, ഹോസ്ദുര്‍ഗ് മേഖലകളുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട്ട് നടന്ന വിശ്വകര്‍മ ജയന്തി ആഘോഷ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി സുനില്‍ വാഴക്കോട് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആര്‍എസ്എസ് കാഞ്ഞങ്ങാട് ജില്ലാ സഹ സംഘചാലക് ഉണ്ണികൃഷ്ണന്‍ പുല്ലൂര്‍ മുഖ്യപ്രഭാഷണം നടത്തി.
ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി മിനി ശ്രീനിവാസന്‍, ഹൊസ്ദുര്‍ഗ് മേഖല പ്രസിഡന്റ് ഭാസ്‌കരന്‍ ചെമ്പിലോട്ട്, മടിക്കൈ മേഖല പ്രസിഡന്റ് മണി വാഴക്കോട്, മേഖല ട്രഷറര്‍ മനോജ് കല്യാണം എന്നിവര്‍ സംസാരിച്ചു. ഹൊസ്ദുര്‍ഗ് മേഖല സെക്രട്ടറി കുഞ്ഞികൃഷ്ണന്‍ പുല്ലൂര്‍ സ്വാഗതവും മടിക്കൈ മേഖല സെക്രട്ടറി രാമചന്ദ്രന്‍ തട്ടുമ്മല്‍ നന്ദിയും പറഞ്ഞു.
ടിബി റോഡ് ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച പ്രകടനത്തിന് അജയന്‍ പുതിയകണ്ടം, സുധി മുത്തപ്പന്‍തറ, അഭിലാഷ് ചെമ്മട്ടംവയല്‍, വിനു പുതിയകണ്ടം, ദിവേഷ് പടിഞ്ഞാറെക്കര, സുനില്‍ മീങ്ങോത്ത്, സുധീന്ദ്രന്‍, ഉണ്ണി വാഴക്കോട്, കുമാരന്‍ പുളിക്കാല്‍, വിമല്‍ പൊള്ളക്കട, രേഷ്മ ചെമ്മട്ടംവയല്‍, അനില്‍ കൊളവയല്‍, സുലോചന കോട്ടപ്പാറ, വിജയകുമാരി കല്യാണം, തങ്കമണി പുതിയകണ്ടം, രമിഷ, അംബിക ചെമ്മട്ടംവയല്‍, പ്രകാശന്‍ പറശ്ശിനി, ആര്‍.കെ. രാധാകൃഷ്ണന്‍, അനീഷ് പറക്കളായി എന്നിവര്‍ നേതൃത്വം നല്‍കി.
