വേലാശ്വരം : 2025 26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അജാനൂര്‍ ഗ്രാമപഞ്ചായത്തിലെ വേലാശ്വരം വ്യാസേശ്വരം ശിവക്ഷേത്രത്തിന് സമീപം 7ലക്ഷം രൂപ അടങ്കല്‍ തുകയില്‍ നിര്‍മ്മിച്ച ശുചിത്വ സമുച്ചയത്തിന്റെ ഉദ്ഘാടനം നടന്നു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. സുജാത ഉദ്ഘാടനം നിര്‍വഹിച്ചു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി.തുളസി അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ. ബിന്ദു, അജാനൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡണ്ട് ടി.ശോഭ,പഞ്ചായത്ത് മെമ്പര്‍ കെ. വി. സുകുമാരന്‍, പൊതുപ്രവര്ത്തകന് കൃഷ്ണന് കോടാട്ട്, ക്ഷേത്രം ഭാരവാഹികളായ ട്രസ്റ്റി അംഗം എ. വി. നാരായണന്, വി. കൃഷ്ണന് എന്നിവര്‍ സംസാരിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി.കെ.മഞ്ജിഷ സ്വാഗതവും സി.ഡി.എസ് വൈസ് ചെയര്‍പേഴ്സണ്‍ കെ. സുമതി നന്ദിയും പറഞ്ഞു.
