കാഞ്ഞങ്ങാട്: ലെന്‍സ് ഫെഡ് കാസര്‍കോട് ജില്ലാ കമ്മിറ്റി എന്‍ജിനീയര്‍സ് ദിനം ഹേസ്ദുര്‍ഗ് ബേങ്ക് ഹാളില്‍ സംഘടിപ്പിച്ചു. സംസ്ഥാന ജോ.സെക്രട്ടറി എം.വിജയന്‍ ഉദ്ഘാടനം ചെയ്തു, ജില്ലാ പ്രസിഡന്റ് സി.വി. വിനോദ് കുമാര്‍ അധ്യക്ഷനായി. ജില്ലയിലെ നിര്‍മ്മാണ മേഖലയില്‍ മുപ്പതിലധികം വര്‍ഷങ്ങളായി സേവനമനുഷ്ഠിക്കുന്ന എന്‍ജിനീയര്‍മാരെ ആദരിച്ചു. സംസ്ഥാന സ്റ്റാറ്റിയൂട്ടറി ബോര്‍ഡ് ജോയിന്‍ കണ്‍വീനര്‍ ടി.ജെ.സെബാസ്റ്റ്യന്‍, ഇ.പി ഉണ്ണികൃഷ്ണന്‍, എം.വി. അനില്‍കുമാര്‍, പി.രാജന്‍, എന്നിവര്‍ സംസാരിച്ചു, ജില്ലാ സെക്രട്ടറി കെ. ദിനേശന്‍ സ്വാഗതവും, മുഹമ്മദ് റാഷിദ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് മാറുന്ന കാലാവസ്ഥയ്ക്ക് അനുയോജ്യമായ നിര്‍മ്മാണം എന്ന വിഷയത്തില്‍ സംവാദം ഇ.പി ഉണ്ണികൃഷ്ണന്‍ നിയന്ത്രിച്ചു.
