ആനന്ദ താളത്തില്‍ ആനന്ദാശ്രമം ലയണ്‍ ക്ലബ്ബ് ഒപ്പരം ഓണാഘോഷം നടന്നു

കാഞ്ഞങ്ങാട് : സന്നദ്ധസേവന പ്രവര്‍ത്തനങ്ങള്‍ നിരന്തരം നടത്തിക്കൊണ്ടി രിക്കുന്ന ആനന്ദാശ്രമം ക്ലബ്ബ് ആനന്ദ തളത്തില്‍ 2026 വര്‍ഷത്തെ ഓണാഘോഷം വൈവിധ്യമാര്‍ന്ന പരിപാടികളോടെ നടത്തി.ക്ലബ്ബ് ഹാളില്‍ നടന്ന ആഘോഷം സിനിമാതാരവും കവിയത്രിയു മായ സി പി ശുഭ ഉദ്ഘാടനം ചെയ്തു. ഉയര്‍ത്തെഴുന്നേല്‍പ്പിന്റെയും സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും മാനവികതയുടെ കൂടിച്ചേരലുകളുപ്രതിരൂപമാണ് ഓണം എന്നും സി പി ശുഭ പറഞ്ഞു. മാധ്യമപ്രവര്‍ത്തകന്‍ ഇ വി ജയകൃഷ്ണന്‍ മുഖ്യാതിഥിയായി.
ലയണ്‍ ക്ലബ്ബ് പ്രസിഡണ്ട് പ്രഭാകരന്‍ അവതാര്‍ അധ്യക്ഷനായി. മോഹനന്‍ കൊടവലം, കെ വി സതീശന്‍, കെ ശശിധരന്‍ നമ്പ്യാര്‍, കെ.ആര്‍. ജഗതീശന്‍, മുഹമ്മദ് തയ്ബ്, ബി രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു . പി സത്യന്‍ സ്വാഗതവും, കെ എം പ്രമോദ് നന്ദിയും പറഞ്ഞു.
തിരുവാതിര, സിനിമാറ്റിക് ഡാന്‍സ്, ഗാനാലാപനം തുടങ്ങിയ കലാപരിപാടികളും. വടംവലി, വൈറല്‍ ഡാന്‍സ്, പാസിംഗ് ദ ബോര്‍ഡ്, മുട്ടായി പറക്കല്‍, ബലൂണ്‍ പൊട്ടിക്കല്‍ തുടങ്ങിയ വിവിധ മത്സരങ്ങളും നടന്നു. അംഗങ്ങള്‍ വീടുകളില്‍ നിന്നും തയ്യാറാക്കിയ ഓണസദ്യ ആഘോഷത്തിന് ഒരുമയുടെ സന്ദേശം നല്‍കി

 

error: Content is protected !!