ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന കബഡി ചാമ്പ്യന്‍ഷിപ്പ് 16ന്; നെല്ലിത്തറ സ്വാമി രാംദാസ് സ്മാരക സരസ്വതി വിദ്യാമന്ദിരത്തില്‍ വെച്ച് നടക്കുന്ന ചാമ്പ്യന്‍ഷിപ്പ് ജില്ലാ സ്‌പോര്‍ട്‌സ് കണ്‍സില്‍ പ്രസിഡന്റ് പ്രൊഫസര്‍ പി.രഘുനാഥ് ഉദ്ഘാടനം ചെയ്യും

കാഞ്ഞങ്ങാട്: ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന തല ചാമ്പ്യന്‍ഷിപ്പ് മത്സരം ആഗസ്ത്16ന്
നെല്ലിത്തറ സ്വാമി രാംദാസ് സ്മാരക സരസ്വതി വിദ്യാമന്ദിരത്തില്‍ വെച്ച് നടക്കുമെന്ന് സംഘാടകന്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ഭാരതിയ വിദ്യാനികേതന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങളില്‍
നിന്നും ജില്ലാതലത്തില്‍ യോഗ്യത നേടിയ 14 ജില്ലകളിലെ ടീമുകള്‍ മത്സരിക്കുന്നു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും യു പി, എച്ച് എസ് , എച്ച് എസ് എസ് വിഭാഗത്തി ലാണ് മത്സരം നടക്കുന്നു. 400 ഓളം കായിക താരങ്ങള്‍ പങ്കെടുക്കും. മൂന്ന് കോട്ടുകളില്‍ ആയിട്ടാണ് മത്സരം നടക്കുക. രാവിലെ 9.30 ന്
കാസര്‍കോട് ജില്ലാ സ്‌പോര്‍ട്‌സ് കണ്‍സില്‍ പ്രസിഡന്റ് പ്രൊഫസര്‍ പി.രഘുനാഥ് മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്യും.
എക്‌സൈസ് സബ് ഇന്‍സ്‌പെക്ടര്‍ ഇ.വി. ജിഷ്ണു മുഖ്യാതിഥിയാകും. മല്‍സരത്തില്‍ വിജയിക്കുന്ന ടീമുകള്‍
ഈ മാസം അവസാനം കന്യാകുമാരിയില്‍ വച്ച് നടക്കുന്ന കേരളം, തമിഴ്‌നാട്, പോണ്ടിച്ചേരി, കര്‍ണ്ണാടക അടങ്ങിയ
സോണല്‍ മത്സരത്തില്‍ പങ്കെടുക്കും.നവംബറില്‍ ദേശീയ മത്സരം നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന സെക്രട്ടറി ഗണേശന്‍ പുതിയ കണ്ടം, ജില്ലാ പ്രസിഡന്റ് കെ. ശിവശങ്കരന്‍ നായര്‍, സംഘാടകസമിതി ചെയര്‍മാന്‍ ബാബു കോട്ടപ്പാറ , ജനറല്‍ കണ്‍വീനര്‍ ഗീതാ ബാബുരാജ്, വൈസ് ചെയര്‍മാന്‍ അനന്തന്‍ പള്ളോട്ട് എന്നിവര്‍ സംബന്ധിച്ചു.

 

error: Content is protected !!