സെന്‍ട്രല്‍ ഭാരത് സേവക് സമാജ് ഭാരത് സേവക് ഓണ്ണര്‍സ് ദേശീയ അവാര്‍ഡിന് കെ. എം രാഘുല്‍ അര്‍ഹനായി

കാഞ്ഞങ്ങാട്:ഭാരത സര്‍ക്കാര്‍ ദേശീയ നീതി ആയോഗിന്റെ കീഴിലുള്ള സെന്‍ട്രല്‍ ഭാരത് സേവക് സമാജ് ഭാരത് സേവക് ഓണ്ണര്‍സ് ദേശീയ അവാര്‍ഡിന് കെ. എം രാഘുല്‍ അര്‍ഹനായി. 13 ന് തിരുവനന്തപുരം സദ്ദ്ഭവന ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് നല്‍കി ആദരിക്കും. കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് അവധുത ഭഗവാന്‍ നിത്യാനന്ദ ആശ്രമത്തില്‍ കഴിഞ്ഞ എട്ട് വര്‍ഷമായി മുഖ്യപുരോഹിതനായി സേവനമനുഷ്ടിച്ചു കൊണ്ടിരിക്കുന്നതിനോടൊപ്പം കുട്ടികള്‍ക്ക് സംഗീതം അഭ്യസിക്കുവാനായി നിത്യാനന്ദ സംഗീത വിദ്യാലയം സ്ഥാപിച്ചു പൂജാവിധിക്കു പുറമെ തന്ത്രി കീഴില്ലം ഹരിനാരായണന്‍ നമ്പൂതിരിയുടെ കീഴില്‍ തന്ത്രം അഭ്യസിച്ചു . കണ്ണൂര്‍ യൂണിവേഴ്‌സിറ്റിക്ക് കിഴിലുള്ള ലാസ്യ കോളേജ് ഓഫ് മ്യൂസിക്ക് ആന്‍ഡ് ഡാന്‍സില്‍ ബി എ മ്യൂസിക് പൂര്‍ത്തികരിച്ചു. ശേഷം ഛത്തീസ്ഗഡ് ഇന്ദ്രകലാ സംഗിത് വിശ്വവിദ്യാലയ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും എം എ മ്യൂസിക് പൂര്‍ത്തീകരിച്ചു. തുടര്‍ന്ന് ചെറുപുഴ സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഗീത അദ്ധ്യാപകനായി രണ്ടു വര്‍ഷം ജോലി ചെയ്തു. പിന്നീട് പത്തനംതിട്ട റാന്നി കൊച്ചുകുളം ശ്രീധര്‍മ്മശാസ്താ ക്ഷേത്രം, തിരുവനന്തപുരം പുലിയൂര്‍ശാല മാങ്കോട് മഹാദേവര്‍ ക്ഷേത്രം, ചെറുവള്ളി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം , കോട്ടയം പുത്തേട്ടുകാവ് ഭഗവതി ക്ഷേത്രം എന്നിങ്ങനെ അനവധി ക്ഷേത്രങ്ങളില്‍ മേല്‍ശാന്തിയായി സേവനം അനുഷ്ഠിച്ചതിനോടൊപ്പം ആപ്രദേശത്തെ കുട്ടികള്‍ക്ക് സൗജന്യമായി സംഗീതം അഭ്യസിപ്പിച്ചു. കൂടാതെ സംഗീത ഉപകരണങ്ങളില്‍ മുഖര്‍ശംഖ്, ഗഞ്ചറ, തബല, മൃദംഗം, ഹാര്‍മോണിയം എന്നിവ അഭ്യസിച്ചിട്ടുണ്ട്. നിത്യാനന്ദ ആശ്രമം മ്യൂസിക് ട്രൂപ്പ്, ഭജന സമിതിയുടെയും നേതൃത്വം വഹിക്കുന്നു . 20 വര്‍ഷമായിസംഗീത മേഖലയില്‍ പ്രവര്‍ത്തിച്ചുവരികയാണ്.

 

error: Content is protected !!