അമ്പലത്തറ ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി ഫിലിം ഫെസ്റ്റിവലിന് തുടക്കമായി

അമ്പലത്തറ: അമ്പലത്തറ ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ മൂന്ന് ദിവസക്കുളിലായി നടക്കുന്ന ഫിലിം ഫെസ്റ്റിവലിന്റെ തുടക്കമായി. സിനിമാ നാടക നടന്‍ നാരായണന്‍ കാഞ്ഞങ്ങാട് ഉദ്ഘാടനം നിര്‍വ്വഹിച്ചു.
നല്ല സിനിമകള്‍ വേദിയിലെത്തിക്കുക എന്നത് കലാസംഘടകളുടെ ഉത്തരവാദിത്വമായി മാറിയിരിക്കുകയാണെന്ന് നാരായണന്‍ പറഞ്ഞു. ഫാസ് പ്രസിഡന്റ് രാജേഷ്‌സ്‌കറിയ അദ്ധ്യക്ഷം വഹിച്ചു. സുരു കൊമ്പിച്ചിയടുക്കം,
പി.പത്മാവതി, ജയരാജന്‍ കണ്ണോത്ത്, രാജന്‍ ചെറുവലം എന്നിവര്‍ സംസാരിച്ചു.
അമ്പലത്തറ കുഞ്ഞികൃഷ്ന്‍ സ്വാഗതവും അമ്പലത്തറ നാരായണന്‍ നന്ദിയും പറഞ്ഞു.
പ്രൈവറ്റ് , കുമ്മാട്ടി, കസ്തൂരിമാന്‍, നൈറ്റ് ആന്റ് ഫോഗ് ഷോര്‍ട്ട് ഫിലിമുകള്‍ അവതരിപ്പിക്കും.
9 ന് കവി നാലപ്പാടന്‍ പത്മനാഭന്‍ സമാപന പരിപാടി ഉദ്ഘാടനം ചെയ്യും.

 

error: Content is protected !!